പരിശോധന കുറച്ചു; ജില്ലയിൽ കോവിഡ്​ കണക്കും കുറഞ്ഞു

കൊച്ചി: പരിശോധനയുടെ എണ്ണം കുറഞ്ഞതോടെ 900 കടന്നുനിന്ന കോവിഡ്​ കണക്ക്​ ഒറ്റയടിക്ക്​ തിങ്കളാഴ്​ച 705ലേക്ക്​ താഴ്​ന്നു. കഴിഞ്ഞ ദിവസങ്ങളിൽ 1500ന്​ മേൽ ആയിരുന്നു പരിശോധന. എന്നാൽ, തിങ്കളാഴ്​ച അത്​ 1300 ആയി. ജില്ലയിൽ തിങ്കളാഴ്​ച 705 പേർക്കുകൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇവരിൽ 18 പേർ വിദേശത്തുനിന്നും മറ്റിതര സംസ്ഥാനങ്ങളിൽനിന്നും എത്തിയവരാണ്​. 587 പേർക്ക്​ സമ്പർക്കം വഴിയാണ്​ രോഗം സ്ഥിരീകരിച്ചത്​. 68 പേരുടെ രോഗ ഉറവിടമറിയില്ല. കൂടാതെ ആരോഗ്യ പ്രവർത്തകരായ 19 പേർക്കും ഐ.എൻ.എച്ച്.എസിലെ 13 പേർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ 236 പേർ രോഗമുക്തി നേടി. ഇതിൽ 234 പേർ എറണാകുളം ജില്ലക്കാരും രണ്ടുപേർ മറ്റ് ജില്ലക്കാരുമാണ്.1887 പേരെക്കൂടി പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1921 പേരെ നിരീക്ഷണ പട്ടികയിൽനിന്ന്​ ഒഴിവാക്കുകയും ചെയ്തു. നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 26,795 ആണ്. 207 പേരെ ജില്ലയിലെ വിവിധ ആശുപത്രികളിലും എഫ്.എൽ.ടി.സികളിലും പ്രവേശിപ്പിച്ചു. രോഗമുക്തി നേടിയതിനെ തുടർന്ന്​ 176 പേരെ ഡിസ്ചാർജ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.