'കരാറുകാരനെ കരിമ്പട്ടികയിൽ പെടുത്തണം'

മട്ടാഞ്ചേരി: പശ്ചിമകൊച്ചിയിൽ മട്ടാഞ്ചേരി ഫോർട്ട്കൊച്ചി പ്രദേശങ്ങളിൽ 36 മണിക്കൂറായി കുടിവെള്ളം ലഭിക്കാത്തതിന്റെ കാരണമായ മരടിലെ ലൈൻ തകരാർ വെറും ആറ് മണിക്കൂർ കൊണ്ട് തീർക്കാമായിരുന്നതാണെന്ന് റെസിഡന്‍റ്സ് അപക്സ്​ കൗൺസിൽ എറണാകുളം (റെയ്‌സ് ) വർക്കിങ് പ്രസിഡന്‍റ് കെ.എം. ഹുസൈൻ പറഞ്ഞു. ഈ തകരാർ മൂന്നു ദിവസം കഴിഞ്ഞിട്ടും പരിഹരിക്കാത്തത് ഉദ്യോഗസ്ഥന്മാരുടെയും കോൺട്രാക്ടറുടെയും അനാസ്ഥ കൊണ്ടാണ്. യുദ്ധകാല അടിസ്ഥാനത്തിൽ തീർക്കേണ്ട ഈ ജോലി വെറും രണ്ട് ജീവനക്കാരെ കൊണ്ടാണ് ഇവർ ചെയ്യിപ്പിക്കുന്നത്. പണി പൂർത്തിയാക്കാതെ ഈ ജീവനക്കാർ തിരികെ പോകുകയും ചെയ്തു. തീർത്തും നിരുത്തരവാദിത്തമായി പ്രവർത്തിച്ച ഈ കോൺട്രാക്ടറെ കരിമ്പട്ടികയിൽപെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.