പരീക്ഷ ഫലം തിരുവനന്തപുരം: സർവകലാശാല നവംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനക്ക് ആഗസ്റ്റ് 29 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. ഡിപ്ലോമ ഇൻ കമ്യൂണിക്കേറ്റീവ് അറബിക് അറബിക് വിഭാഗം നടത്തിവരുന്ന ഡിപ്ലോമ ഇൻ കമ്യൂണിക്കേറ്റിവ് അറബിക് അഞ്ചാം ബാച്ചിൽ ഏതാനും സീറ്റൊഴിവുണ്ട്. താൽപര്യമുള്ളവർ ആഗസ്റ്റ് 30ന് മുമ്പ് നിർദിഷ്ട അപേക്ഷ ഫോമിൽ അപേക്ഷിക്കുക. ഓൺലൈനായാണ് കോഴ്സ്. വിശദവിവരങ്ങൾക്ക്: www.arabicku.in ഫോൺ: 0471 2308846, 9562722485. പരീക്ഷ തീയതി ആഗസ്റ്റ് 16ന് നടത്താനിരുന്ന നാലാം സെമസ്റ്റർ എം.എ/എം.എസ്സി/എം.കോം/എം.എസ്.ഡബ്ല്യു/എം.എ.എച്ച്.ആർ.എം/എം.എം.സി.ജെ ഡിഗ്രി പരീക്ഷകൾ ആഗസ്റ്റ് 24ലേക്ക് പുനഃക്രമീകരിച്ചു. പരീക്ഷ കേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ല. ടൈംടേബിൾ അഞ്ചാം സെമസ്റ്റർ എം.സി.എ (2015 സ്കീം -റെഗുലർ സപ്ലിമെന്‍ററി) പ്രാക്ടിക്കൽ പരീക്ഷ ആഗസ്റ്റ് 29, 30 തീയതികളിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. ആഗസ്റ്റ് 23ന് ആരംഭിക്കുന്ന ജർമൻ A1 (ഡ്യൂഷ് A1) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. പരീക്ഷ ഫീസ് സെപ്റ്റംബറിൽ നടത്തുന്ന രണ്ടാം സെമസ്റ്റർ പഞ്ചവത്സര എം.ബി.എ (ഇന്‍റേഗ്രറ്റഡ്) (2015 സ്കീം -റെഗുലർ -2021 അഡ്മിഷൻ) പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പിഴകൂടാതെ ആഗസ്റ്റ് 29 വരെയും 150 രൂപ പിഴയോടെ സെപ്റ്റംബർ ഒന്നുവരെയും 400 രൂപ പിഴയോടെ സെപ്റ്റംബർ മൂന്നുവരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. സെപ്റ്റംബറിൽ നടത്തുന്ന എം.എ ഇംഗ്ലീഷ്, എം.എസ്സി മൈേക്രാബയോളജി (ഇംപ്രൂവ്മെന്‍റ്/സപ്ലിമെന്‍ററി -2020 അഡ്മിഷൻ, സപ്ലിമെന്‍ററി -2018-2019 അഡ്മിഷൻ) പരീക്ഷകൾക്ക് പിഴകൂടാതെ ആഗസ്റ്റ് 23 വരെയും 150 രൂപ പിഴയോടെ ആഗസ്റ്റ് 25 വരെയും 400 രൂപ പിഴയോടെ ആഗസ്റ്റ് 26 വരെയും അപേക്ഷിക്കാം. വിവിധ കോഴ്സുകളിൽ പ്രവേശനം സർവകലാശാലയോട് അഫിലിയേറ്റ് ചെയ്ത കോളജുകളിൽ എം.എസ്.ഡബ്ല്യു, എം.എസ്.ഡബ്ല്യു (ഡി.എം), എം.എ.എച്ച്.ആർ.എം കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷക്ക് ഓൺലൈനായി ആഗസ്റ്റ് 22 മുതൽ http://www.admissions.keralauniversity.ac.in എന്ന വെബ്സൈറ്റിൽ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.