കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി കുരിശുകവലയുടെ സമീപ തോട്ടിൽ വീണ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇടക്കുന്നം മുക്കാലി തറക്കെട്ടിമരുന്ന് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പുത്തൻപുരക്കൽ ജെറിൻ ജയിംസാണ് (32) മരിച്ചത്. എ.സി മെക്കാനിക്കായിരുന്നു. ബുധനാഴ്ച 12.30ഓടെ ഓട്ടോറിക്ഷ തൊഴിലാളികളും തട്ടുകടക്കാരുമാണ് തോട്ടിലെ വെള്ളത്തിൽ കമഴ്ന്ന നിലയിൽ മൃതദേഹം ആദ്യം കണ്ടത്. ഷർട്ടിന്റെ പോക്കറ്റിൽനിന്ന് ലഭിച്ച ഡ്രൈവിങ് ലൈസൻസ് തിരിച്ചറിയാൻ സഹായകരമായി. റോഡരികിലെ കലുങ്കിൽ ഇരിക്കവെ, അബദ്ധത്തിൽ തോട്ടിലേക്ക് മറിഞ്ഞുവീണതാണെന്ന് കരുതുന്നു. സംസ്കാരം വെള്ളിയാഴ്ച പത്തിന് പൊടിമറ്റം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. അവിവാഹിതനാണ്. ----- KTD WBL accident death ചിത്രം: ജെറിൻ ജയിംസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.