വാഹനാപകടത്തിൽ യുവാവ്​ മ​രി​ച്ചു

മോ​നി​പ്പ​ള്ളി: മോ​നി​പ്പ​ള്ളി-​മു​ത്തോ​ല​പു​രം റോ​ഡി​ൽ ഇ​രു​ച​ക്ര​വാ​ഹ​നം മ​റി​ഞ്ഞ്​ പ​ന​മ​റ്റം പാ​ലാ​ക്കു​ന്നേ​ൽ (തു​ണ്ട​ത്തി​ൽ) ര​ഞ്ജി​ത്ത്​ (39) ​മ​രി​ച്ച​ു. ജോ​ലിചെ​യ്യു​ന്ന സ്ഥാ​പ​ന​ത്തി​ൽനി​ന്ന് ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ൽ പു​റ​ത്തു​പോ​യ​താണ്​. ബു​ധ​നാ​ഴ്ച രാ​വി​ലെ റോ​ഡി​ലൂ​ടെ എ​ത്തി​യ​വ​രാ​ണ്​ വാ​ഹ​നം മ​റി​ഞ്ഞ നിലയിൽ രഞ്ജിത്തിന്​ കാണുന്നത്​. ഉടൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നായില്ല. കു​റ​വി​ല​ങ്ങാ​ട് പൊ​ലീ​സ് കേസെടുത്തു. സം​സ്കാ​രം വ്യാഴാഴ്ച 10ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: സ​രി​ത ച​മ്പക്ക​ര (വ​നം​വ​കു​പ്പ്). മ​ക​ൻ: അ​ശ്വ​ജി​ത് (വി​ദ്യാ​ർ​ഥി, പ​ള്ളി​ക്ക​ത്തോ​ട് അ​ര​വി​ന്ദ വി​ദ്യാ​മ​ന്ദി​രം). ------ പടം: KTD Ranjith 39 ktm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.