തിരുവനന്തപുരം: ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള ഒന്നാം ഘട്ട അലോട്ട്‌മെന്‍റ് www.admissions.keralauniversity.ac.in ല്‍ പ്രസിദ്ധീകരിച്ചു. അപേക്ഷ നമ്പറും പാസ്‌വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് പരിശോധിക്കാം. അലോട്ട്‌മെന്‍റ് ലഭിച്ചവര്‍ ഫീസ് (ഫീസ് വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍) ആഗസ്റ്റ് 21ന് വൈകുന്നേരം അഞ്ചിനകം ഓണ്‍ലൈനായി ഒടുക്കി അലോട്ട്‌മെന്‍റ് ഉറപ്പാക്കണം. പ്രൊഫൈല്‍ തിരുത്താൻ തീയതി നീട്ടി ഗവ./എയ്ഡഡ്/കെ.യു.സി.ടി.ഇ/സ്വാശ്രയ കോളജുകളിലും ഒന്നാം വര്‍ഷ ബി.എഡ് പ്രവേശനത്തിന് രജിസ്‌ട്രേഷന്‍ നടത്തിക്കഴിഞ്ഞ വിദ്യാർഥികള്‍ക്ക് പേര്, ജനനതീയതി, അക്കാദമിക വിവരങ്ങള്‍, കോളജുകളുടെയും കോഴ്‌സുകളുടെയും ഓപ്ഷനുകള്‍ തുടങ്ങിയ തിരുത്തലുകള്‍ക്കുള്ള ലിങ്ക് അവരവരുടെ പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുണ്ട്. ആഗസ്റ്റ് 24 വരെ തിരുത്തൽ വരുത്താം. പരീക്ഷഫലം മൂന്നാം സെമസ്റ്റര്‍ എം.എ ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്‍റ് പരീക്ഷഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനക്ക് ആഗസ്റ്റ് 23 വരെ അപേക്ഷിക്കാം. ഒന്നാം സെമസ്റ്റര്‍ എം.സി.എ (2020 സ്‌കീം, 2020 അഡ്മിഷന്‍), ഡിസംബര്‍ 2021 പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പ്രോജക്ട് - തീയതി നീട്ടി നാലാം സെമസ്റ്റര്‍ എം.എ, എം.എസ്‌സി, എം.കോം, എം.എസ്.ഡബ്ല്യൂ., എം.എം.സി.ജെ, എം.എ.എച്ച്.ആര്‍.എം. പരീക്ഷകളുടെ (ജൂണ്‍ 2022) പ്രോജക്ട് സമര്‍പ്പിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 31 വരെ നീട്ടി. പ്രോജക്ടുകള്‍ ഓണ്‍ലൈനായി മാത്രം സമര്‍പ്പിക്കണം. ടൈംടേബിള്‍ രണ്ടാം സെമസ്റ്റര്‍ എം.എ./എം.എസ്‌സി./എം.കോം., നവംബര്‍ 2021 കോവിഡ് സ്‌പെഷല്‍ പരീക്ഷയുടെ ടൈംടേബിള്‍ വെബ്‌സൈറ്റില്‍. നാലാം സെമസ്റ്റര്‍ എം.എ., എം.എസ്‌സി., എം.കോം., എം.എസ്.ഡബ്ല്യൂ. ന്യൂജനറേഷന്‍ പ്രോഗ്രാമുകളുടെ (2020 അഡ്മിഷന്‍) പരീക്ഷകള്‍ സെപ്റ്റംബര്‍ 15 ന് ആരംഭിക്കും. ടൈംടേബിള്‍ പിന്നീട് പ്രസിദ്ധീകരിക്കും. പരീക്ഷഫീസ് മൂന്നാം സെമസ്റ്റര്‍ സി.ബി.സി.എസ് (ബി.എ./ബി.എസ്‌സി./ബി.കോം.) (മേഴ്‌സി ചാന്‍സ് - 2012, 2011 & 2010 അഡ്മിഷന്‍) പരീക്ഷകള്‍ക്ക് പിഴകൂടാതെ ആഗസ്റ്റ് 31 വരെയും 150 രൂപ പിഴയോടെ സെപ്റ്റംബര്‍ 3 വരെയും 400 രൂപ പിഴയോടെ സെപ്റ്റംബര്‍ 5 വരെയും അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.