സ്കൂളുകളിൽ എത്തിച്ച ദേശീയ പതാകകളിൽ അപാകത

കോതമംഗലം: സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് വീടുകളിൽ ഉയർത്താൻ കണ്ടെത്തി. വീടുകളിൽ ഉയർത്താൻ കുട്ടികൾക്ക് 28 രൂപക്കാണ് പതാക നൽകിയിരുന്നത്. അപാകത കണ്ടെത്തിയതോടെ വിതരണം നിർത്തിവെക്കുകയും ചെയ്തു. ചില പതാകകളിൽ അശോകചക്രം മധ്യഭാഗത്തുനിന്ന് മാറിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മറ്റു ചിലതിൽ കുങ്കുമ ഭാഗം അളവു കൂടിയപ്പോൾ പച്ച ഭാഗത്തി‍ൻെറ അളവ് കുറഞ്ഞിരിക്കുകയാണ്. നഗരസഭയിലെ ഒരു സ്കൂളിൽ 300 പതാക വാങ്ങിയതിൽ 100 എണ്ണം ഉപയോഗിക്കാൻ കഴിഞ്ഞില്ല. നഗരസഭ ഓഫിസിൽ തിരിച്ചെത്തിച്ചാൽ മാറ്റിനൽകാമെന്ന് അറിയിച്ചെങ്കിലും മാറ്റി ലഭിച്ചില്ല. പിന്നീട് കടകളിൽനിന്ന്​ വാങ്ങിയാണ് കുട്ടികൾക്ക് നൽകിയത്. നെല്ലിക്കുഴിയിലെ ഒരു സ്കൂളിൽ 600 പതാക എത്തിച്ചതിൽ 80 ശതമാനവും വിതരണ യോഗ്യമല്ലായിരുന്നു. EK KMGM FIag തെറ്റായ രീതിയിൽ അച്ചടിച്ച് വിതരണം ചെയ്ത പതാകകളിൽ ഒന്ന്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.