സ്വാതന്ത്ര്യ ദിനാഘോഷം; അവസാനഘട്ട ഒരുക്കത്തില്‍ ജില്ല

കൊച്ചി: സ്വാതന്ത്ര്യദിനാഘോഷത്തിനായി അവസാനഘട്ട ഒരുക്കത്തിലാണ് ജില്ല ഭരണകൂടം. ഒരുക്കം വിലയിരുത്തുന്നതിനായി കലക്ടര്‍ ഡോ. രേണു രാജി‍ൻെറ നേതൃത്വത്തില്‍ അവലോകനയോഗം ചേര്‍ന്നു. പരേഡി‍ൻെറ അവസാനഘട്ട പരിശീലനം പൂര്‍ത്തിയായി. പരേഡിന് പുറമെ ദേശഭക്തി ഗാനാലാപനവും ആഘോഷപരിപാടികളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 15ന് രാവിലെ 8.40 ന് പരിപാടികള്‍ ആരംഭിക്കും. ഒമ്പതിന് ജില്ലയുടെ ചുമതലയുള്ള മന്ത്രി പി. രാജീവ് പതാക ഉയര്‍ത്തും. 21 പ്ലാറ്റൂണുകളും രണ്ട് ബാൻഡുകളിലുമായി 800 പേരാണ് പരേഡില്‍ അണിനിരക്കുക. കോവിഡി‍ൻെറ പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും പൊതുജനങ്ങള്‍ക്ക് പരേഡ് വീക്ഷിക്കാന്‍ അവസരമുണ്ടായിരുന്നില്ല. എന്നാല്‍, ഇക്കുറി പൊതുജനങ്ങള്‍ക്കും പ്രവേശനം അനുവദിക്കും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടായിരിക്കും പരിപാടി. ചടങ്ങില്‍ മാസ്‌ക് നിര്‍ബന്ധമായിരിക്കും. സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ പങ്കെടുക്കുന്ന വിദ്യാർഥികള്‍ക്ക് അന്നേ ദിവസം ബസുകളില്‍ കണ്‍സെഷന്‍ അനുവദിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.