കാംകോ ജീവനക്കാർ സമരം ആരംഭിച്ചു

അങ്കമാലി: പൊതുമേഖല സ്ഥാപനമായ കേരള അഗ്രോ മെഷിനറി കോർപറേഷനെ (കാംകോ) തകർക്കുന്ന സർക്കാർ നടപടികൾക്കെതിരെ ജീവനക്കാർ 24 മണിക്കൂർ നിരാഹാര സമരം ആരംഭിച്ചു. കാംകോ ഐ.എൻ.ടി.യു.സി യൂനിയൻ അംഗങ്ങളായ സി.എൻ. ഷിജു, ജിനോ വർഗീസ് എന്നിവരാണ് നിരാഹാരം അനുഷ്ഠിക്കുന്നത്. ഐ.എൻ.ടി.യു.സി നേതൃത്വത്തിൽ കമ്പനി ഗേറ്റിന് മുന്നിൽ ആരംഭിച്ച സമരത്തിന്, യു.ടി.യു.സി, കാംകോ എം​പ്ലോയീസ് യൂനിയൻ തുടങ്ങിയ സംഘടനകൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. അൻവർ സാദത്ത് എം.എൽ.എ സമരം ഉദ്​ഘാടനം ചെയ്തു. ശനിയാഴ്ച രാവിലെ ഒമ്പതിന് ബെന്നി ബഹനാൻ എം.പി സമര സമാപനം ഉദ്ഘാടനം ചെയ്യും. യു.ടി.യു.സി യൂനിയൻ നേതാവ് ജോർജ് സ്റ്റീഫൻ മുഖ്യപ്രഭാഷണം നടത്തി. മുൻ എം.എൽ.എ പി.ജെ. ജോയി അധ്യക്ഷത വഹിച്ചു. നെടുമ്പാശ്ശേരി പഞ്ചായത്ത് പ്രസിഡന്‍റ്​ പി.വി. കുഞ്ഞ്, ബ്ലോക്ക് പഞ്ചായത്ത്​ അംഗം ദിലീപ് കപ്രശ്ശേരി, നേതാക്കളായ ടി.എ. ചന്ദ്രൻ, വിജയൻ, പി.ബി. സുനീർ, സി.വൈ. ശാബോർ, എ.കെ. ധനേഷ്, കെ.എസ്. ചന്ദ്രശേഖരൻ തുടങ്ങിയവർ സംസാരിച്ചു. ER ANKA 1 KAMCO പൊതുമേഖല സ്ഥാപനമായ അത്താണി കാംകോ ഗേറ്റിന് മുന്നിൽ വെള്ളിയാഴ്ച സംയുക്ത ട്രേഡ് യൂനിയൻ നേതൃത്വത്തിൽ ആരംഭിച്ച തൊഴിലാളികളുടെ നിരാഹാര സമരം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.