സാംബവ മഹാസഭ സമ്മേളനം തുടങ്ങി

മാവേലിക്കര: സാംബവ മഹാസഭ സംസ്ഥാന വാർഷിക സമ്മേളനം, തെരഞ്ഞെടുപ്പ് എന്നിവക്ക് മാവേലിക്കരയിൽ തുടക്കമായി. സാംസ്കാരിക സമ്മേളനം ഡോ.ജോഷ്വാ മാർ ഇഗ്നാത്തിയോസ് ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം വൈസ് ചെയർമാൻ സി.കെ. ശശി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി രാമചന്ദ്രൻ മുല്ലശ്ശേരി, പ്രസിഡൻറ് പി.കെ. ശങ്കർ ദാസ്, കെ.ഗോപൻ, എൻ. ഇന്ദിരാദാസ്, ടി.വി. രത്നകുമാരി, ഭവാനി കുമാർ, എ. രാമചന്ദ്രൻ, കെ. കെ. അനൂപ് എം.ആർ. മോഹൻദാസ്, കെ.സി.ആർ. തമ്പി, വേണുഗോപാൽ ചിറയിൽ, എന്നിവർ സംസാരിച്ചു. വാർഷിക സമ്മേളനം ശനിയാഴ്ച രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ചിത്രം 1 സാംബവ മഹാസഭ സംസ്ഥാന വാർഷിക സമ്മേളനത്തിന് തുടക്കം കുറിച്ച് നടന്ന സാംസ്കാരിക ഘോഷയാത്ര ചിത്രം 2 സാംബവ മഹാസഭ സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം മലങ്കര കാതോലിക്ക സഭ മാവേലിക്കര ഭദ്രാസന മെത്രാപ്പോലീത്ത ജോഷ്വാ മാർ ഇഗ്നാത്തിയോസ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.