കോതമംഗലം. വ്യാപാരി വ്യവസായി സമിതി കോതമംഗലം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ് ഓഫിസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. ഭക്ഷ്യ ഉൽപന്നങ്ങൾക്ക് മേൽ അന്യായമായി ഏർപ്പെടുത്തിയ അഞ്ച് ശതമാനം ജി.എസ്.ടി പിൻവലിക്കുക, പേപ്പർ ക്യാരിബാഗിന്റെ 18% ജി.എസ്.ടി പിൻവലിക്കുക, വിലക്കയറ്റം രൂക്ഷമാക്കുന്ന ജി.എസ്.ടി കൗൺസിലിന്റെ നയങ്ങൾ തിരുത്തുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് സമരം സംഘടിപ്പിച്ചത്.സി.പി.എം കോതമംഗലം ഏരിയ സെക്രട്ടറി കെ.എ.ജോയ് സമരം ഉദ്ഘാടനം ചെയ്തു.വ്യാപാരി വ്യവസായി സമിതി ഏരിയ പ്രസിഡൻറ് എം.യു.അഷ്റഫ് അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റി അംഗങ്ങളായ കെ.എം പരീത് , പി.എച്ച്. ഷിയാസ് , ഏരിയ വൈസ് പ്രസിഡന്റ് ജോഷി അറക്കൽ തുടങ്ങിയവർ സംസാരിച്ചു. ഏരിയ സെക്രട്ടറി കെ.എ. നൗഷാദ് സ്വാഗതവും ട്രഷറർ കെ.എ. കുര്യാക്കോസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.