സംസ്കൃത സർവകലാശാല മുൻ വി.സിക്ക്​ എതിരെ വിജിലൻസിൽ പരാതി

കാലടി; ശ്രീശങ്കരചാര്യ സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലർക്ക് എതിരെ വിജിലൻസിൽ പരാതി നൽകി എ.ഐ.എസ്.എഫ് ജില്ല കമ്മിറ്റി. സർവകലാശാലയിൽ നടന്ന നിർമാണപ്രവർത്തനങ്ങളിലെ അശാസ്ത്രീയതയും ഗുണനിലവാരമില്ലാത്ത വസ്തുക്കളുടെ ഉപയോഗവും വിശദമായി അന്വേഷിക്കണമെന്ന്​ ആവശ്യപ്പെട്ടാണ്​ മുൻ വൈസ് ചാൻസലർ ഡോ. ധർമരാജ് അടാട്ടിനെതിരെയാണ് പരാതി നൽകിയത്. ഇദ്ദേഹം വി.സിയായ കാലഘട്ടത്തിൽ നിരവധി കെട്ടിടങ്ങൾ നിർമിക്കുകയും, മൂന്ന് ലിഫ്റ്റുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. ഇതിൽ വലിയ കൃത്രിമം നടന്നതായി പരാതിയിൽ പറയുന്നു. എറണാകുളം വിജിലൻസ് ആൻഡ്​ ആന്‍റി കറപ്ഷൻ ബ്യുറോ എസ്.പി ഡോ. ജെ. ഹിമേന്ദ്രനാഥിനാണ് ജില്ല സെക്രട്ടറി എ.എ. സഹദും, പ്രസിഡന്‍റ്​ ഗോവിന്ദ് ശശിയും പരാതി നൽകിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.