കൊച്ചി: സുരക്ഷസേനാംഗമാണെങ്കിലും തൊഴിലിടത്തെ അച്ചടക്കം ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി ജീവനക്കാരെ സ്ഥലം മാറ്റാമെന്ന് ഹൈകോടതി. നെടുമ്പാശ്ശേരിയിൽ ജോലി ചെയ്തുവരുന്നതിനിടെ നർസാപൂരിലേക്ക് സ്ഥലം മാറ്റിയത് ചോദ്യം ചെയ്ത് സി.ഐ.എസ്.എഫിൽ എ.എസ്.ഐയായ ദിവ്യമോൾ നൽകിയ അപ്പീൽ ഹരജിയിലാണ് ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്. സ്ഥലം മാറ്റം ശരിവെച്ച സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്യുന്ന അപ്പീൽ ഡിവിഷൻ ബെഞ്ച് തള്ളി. തൊഴിലിടത്ത് മോശമായി പെരുമാറിയതിനുള്ള ശിക്ഷാ നടപടിയെന്ന പേരിലാണ് സ്ഥലം മാറ്റമെന്നായിരുന്നു ഹരജിക്കാരിയുടെ വാദം. അതേസമയം, തന്‍റെ സേവന കാലയളവിനിടെ പലവട്ടം ഉയർന്ന ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ ഹരജിക്കാരി നിരന്തരം ലംഘിക്കുകയും അച്ചടക്കവിരുദ്ധമായി പ്രവർത്തിക്കുകയും ചെയ്തതായി കോടതി വിലയിരുത്തി. 13 വർഷമായി കൊച്ചിയിൽ തന്നെയാണ് ജോലി ചെയ്തുവരുന്നത്. സ്ഥലംമാറ്റ ഉത്തരവുകളെ പല കാരണങ്ങൾ ചൂണ്ടിക്കാട്ടി കോടതിയിൽ ചോദ്യം ചെയ്തു വരുകയായിരുന്നെന്നും കോടതി നിരീക്ഷിച്ചു. ഉചിത കാരണങ്ങളുണ്ടെങ്കിൽ ഏത് ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റാൻ അധികാരമുണ്ടെന്നും അത് സേവനത്തിന്‍റെ ഭാഗമായി കണക്കാക്കണമെന്നുമുള്ള സി.ഐ.എസ്.എഫിന്‍റെ വാദവും കോടതി കണക്കിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.