ലുലുമാളുകളിൽ ചോക്ലറ്റ് ഫെസ്റ്റ്

കൊച്ചി: ചോക്ലറ്റുകളുടെ ലോകമൊരുക്കി തിരുവനന്തപുരം, ഇടപ്പള്ളി, ലഖ്​നോ, ബംഗളൂരു, തൃപ്രയാർ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിൽ ചോക്ലറ്റ് ഫെസ്റ്റിന് വെള്ളിയാഴ്ച മുതൽ തുടക്കം. ലുലു ബിഗ് ചോക്കോ ഡെയ്സ് എന്ന പേരിലാണ് ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്. ഇടപ്പള്ളി മാരിയേറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ സിനിമ നടന്മാരായ കു‌ഞ്ചാക്കോ ബോബന്‍, രമേഷ്​ പിഷാരഡി എന്നിവര്‍ ചേര്‍ന്ന് ബിഗ് ചോക്കോ ഡെയ്സിന്‍റെ ലോഗോ പ്രകാശനം ചെയ്തു. പ്രമുഖ ചോക്ലറ്റ് ബ്രാന്‍ഡായ ഗ്യാലക്സി അവതരിപ്പിക്കുന്ന ലുലു ബിഗ് ചോക്കോ ഡെയ്സ് ഫെറെറോ റോഷെ, കിറ്റ് കാറ്റ് എന്നീ ബ്രാന്‍ഡുകളുമായി ചേര്‍ന്നാണ് നടത്തുന്നത്. ഗ്യാലക്സി, ഫെറെറോ റോഷെ, കിറ്റ് കാറ്റ്, കാഡ്ബറി, സ്നിക്കേഴ്സ്, ന്യൂട്ടെല്ല തുടങ്ങി നൂറിലേറെ ബ്രാന്‍ഡുകള്‍ വ്യത്യസ്ത ചോക്ലറ്റുകളും ഫ്ലേവറുകളുമായി ബിഗ് ചോക്കോ ഡെയ്സില്‍ പങ്കെടുക്കുന്നുണ്ട്. ചോക്ലറ്റ് മിഠായികള്‍, കേക്കുകള്‍, ചോക്ലറ്റ് പുഡ്ഡിങ്, ചോക്ലറ്റ്​ ഷെയ്ഖ്, ചോക്ലറ്റ് ഫില്ലിങുള്ള പലഹാരങ്ങള്‍, ഡോനട്ടുകള്‍ ഉള്‍പ്പെടെ വൈവിധ്യം നിറഞ്ഞ ചോക്ലറ്റ് വിഭവങ്ങളും ബിഗ് ചോക്കോ ഡെയ്സിന്‍റെ ഭാഗമായി ഹൈപ്പര്‍മാര്‍ക്കറ്റില്‍ വില്‍പനക്കുണ്ട്. ചടങ്ങില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ജോ പൈനേടത്ത്, സെൻട്രൽ ബയർ എ.എസ്. സനീഷ്, ബയ്യിങ് മാനേജർ ഷക്കീർ ഹമീദ് എന്നിവർ സംബന്ധിച്ചു. ഫെസ്റ്റ് 21 വരെ നീണ്ടു നിൽക്കും. ഫോട്ടോ ക്യാപ്ഷന്‍ : EKG LULU ലുലു ഹൈപ്പർമാർക്കറ്റുകളിൽ നടക്കുന്ന ബിഗ് ചോക്കോ ഡെയ്സിന്‍റെ ലോഗോ നടന്മാരായ കു‌ഞ്ചാക്കോ ബോബന്‍, രമേഷ്​ പിഷാരഡി എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്യുന്നു. ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ജോ പൈനേടത്ത്, സെൻട്രൽ ബയർ എ.എസ്. സനീഷ്, ബയ്യിങ് മാനേജർ ഷക്കീർ ഹമീദ് എന്നിവര്‍ സമീപം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.