സബാഷ്​ ചന്ദ്രബോസ്​ സിനിമക്കെതിരെ ആസൂത്രിത പ്രചാരണമെന്ന്​ സംവിധായകൻ

കൊച്ചി: മുൻ മാധ്യമ പ്രവർത്തകനും ദേശീയ -സംസ്ഥാന അവാർഡുകൾ നേടിയ ആളൊരുക്കത്തിന്‍റെ സംവിധായകനുമായ വി.സി. അഭിലാഷ്​ സംവിധാനം ചെയ്​ത സബാഷ്​ ചന്ദ്രബോസ് സിനിമയ്​ക്കെതിരെ ആസൂത്രിത പ്രചാരണം നടക്കുന്നതായി ആക്ഷേപം. സിനിമയുടെ വിജയത്തിൽ കുടുംബ ​പ്രേക്ഷകർക്ക്​ നന്ദി രേഖപ്പെടുത്താൻ വിളിച്ച വാർത്ത സമ്മേളനത്തിൽ സംവിധായകനാണ്​ ഈ കാര്യം പറഞ്ഞത്​. സിനിമ റിലീസ്​ ചെയ്യുന്നതിന്​ മുമ്പ്​​ തന്നെ നടൻ വിഷ്ണു ഉണ്ണികൃഷ്ണന്‍റെ സാമൂഹിക മാധ്യമ പേജിൽ സിനിമ മോശമാണെന്ന രീതിയിൽ പ്രചാരണം നടന്നു. തിയേറ്ററുകൾക്ക്​ മുന്നിലും സിനിമക്കെതിരെ പ്രചാരണം നടക്കുന്നതായി അദ്ദേഹം പറഞ്ഞു. വാർത്ത സമ്മേളനത്തിൽ സംവിധായകൻ വി.സി. അഭിലാഷ്​, നടൻ വിഷ്​ണു ഉണ്ണികൃഷ്​ണൻ എന്നിവർ പ​​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.