ബോധവത്​കരണ ക്ലാസ് നടത്തി

പറവൂർ: ഓണാഘോഷങ്ങളുടെ ഭാഗമായി പറവൂർ സഹകരണ ബാങ്കിൽ വിവിധ ക്ഷേമപദ്ധതികൾ നടപ്പാക്കും. ബാങ്കി‍ൻെറ കുടിശ്ശികരഹിത അംഗ കുടുംബത്തിന് 24 മാസ കാലാവധിയിൽ കുറഞ്ഞ പലിശ നിരക്കിൽ 40,000 രൂപ ഉത്സവകാല വായ്പ നൽകും. അപേക്ഷിക്കുന്ന ദിവസം തന്നെ പണം ലഭ്യമാക്കും. 'കൈത്തറി നാടി‍ൻെറ കൈത്തിരി' പദ്ധതിയിൽ കൈത്തറി വസ്ത്രങ്ങൾ വാങ്ങാൻ റിബേറ്റ് കൂപ്പണുകൾ നൽകും. കൺസ്യൂമർഫെഡുമായി സഹകരിച്ച് ഓണച്ചന്തയും നടത്തുമെന്ന് പ്രസിഡന്‍റ്​ കെ.എ. വിദ്യാനന്ദൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.