എറണാകുളം നഗരത്തിൽ ഒരാളെ കുത്തിക്കൊന്നു

കൊച്ചി: എറണാകുളം ടൗൺഹാളിന് സമീപം ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയവ‌ർ തമ്മിലുണ്ടായ തർക്കത്തിൽ ഒരാളെ കുത്തിക്കൊന്നു. കൊല്ലം നീണ്ടകര സ്വദേശി എഡിസൺ ആണ്​ കൊല്ലപ്പെട്ടതെന്നാണ്​ വിവരം. പ്രതി ടൗൺഹാളിന് സമീപം ലോഡ്ജിൽ താമസിക്കുകയായിരുന്ന മുളവുകാട് സ്വദേശി സുരേഷാണെന്ന്​ സംശയിക്കുന്നു. പ്രതിക്കായി പൊലീസ്​ നഗരത്തിൽ വ്യാപക തിരച്ചിൽ നടത്തുകയാണ്​. ബന്ധുക്കൾ എത്തി മൃതദേഹം തിരിച്ചറിഞ്ഞശേഷമേ മരിച്ചതാരെന്ന്​ ഉറപ്പിക്കാനാകൂവെന്ന്​ പൊലീസ്​ പറഞ്ഞു. ബുധനാഴ്ച രാത്രി ഒമ്പതോടെ നോർത്ത്​ പാലത്തിനരികിലെ ആനന്ദ്​ ബിഹാർ ഹോട്ടലിന്​ മുന്നിലാണ്​ സംഭവം​. ഭക്ഷണം കഴിക്കാനെത്തിയവരാണ് ഇരുവരും. അപരിചിതരായ ഇവർ തമ്മിൽ വാക്​തർക്കം ഉണ്ടാവുകയും പ്രതിയുടെ കൈയിൽ സൂക്ഷിച്ചിരുന്ന മദ്യക്കുപ്പി പൊട്ടിച്ച് കഴുത്തിൽ കുത്തുകയുമായിരുന്നു. കൊലപാതകത്തിനുശേഷം ലോഡ്ജിലെത്തി പ്രതി തന്‍റെ സാധനങ്ങളുമെടുത്ത് കടന്നുകളഞ്ഞു. സ്ഥലത്തെത്തി മുറി പരിശോധിച്ചപ്പോൾ ലഭിച്ച ആധാർകാർഡ് ഉപയോഗിച്ചാണ്​ പൊലീസ്​ അന്വേഷണം നടത്തുന്നത്​. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക്​ മാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.