പൂർവ വിദ്യാർഥി സംഘടന പറവൂർ ചാപ്റ്റർ യോഗം ഇന്ന്

പറവൂർ: ആലുവ യു.സി കോളജ് ശതാബ്ദിയോടനുബന്ധിച്ച് നടത്തുന്ന ആഗോള പൂർവ വിദ്യാർഥി സംഗമ പരിപാടി നവംബറിൽ നടക്കും. ശതാബ്ദി മഹാസംഗമത്തിന് മുന്നോടിയായി പ്രാദേശിക പൂർവ വിദ്യാർഥി ചാപ്റ്ററുകളുടെ സംഗമങ്ങൾക്ക് ബുധനാഴ്ച തുടക്കമാകും. പറവൂർ ചാപ്റ്ററി‍ൻെറ യോഗമാണ് ആദ്യം നടക്കുക. വൈകീട്ട് അഞ്ചിന് പറവൂർ ടി.ബി ഹാളിൽ ചേരുന്ന യോഗത്തിൽ പറവൂർ, ചെറായി, വൈപ്പിൻ, ചേന്ദമംഗലം തുടങ്ങിയ മേഖലയിലുള്ള പൂർവ വിദ്യാർഥികൾ പങ്കെടുക്കും. സമ്മേളനത്തിൽ ഹൈകോടതി ജഡ്ജി ജസ്റ്റിസ് മുരളി പുരുഷോത്തമനാണ് മുഖ്യാതിഥി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.