സ്വാതന്ത്ര്യസമര സേനാനി ഐ. ദാസി‍െൻറ വസതി സന്ദർശിച്ചു

സ്വാതന്ത്ര്യസമര സേനാനി ഐ. ദാസി‍ൻെറ വസതി സന്ദർശിച്ചു പറവൂർ: സ്വതന്ത്ര്യസമര സേനാനിയും മുൻ കെ.പി.സി.സി മെംബറുമായിരുന്ന പരേതനായ ഐ. ദാസി‍ൻെറ പറയകാടുള്ള വസതി ക്വിറ്റ് ഇന്ത്യ ദിനത്തിൽ ഡി.സി.സി പ്രസിഡന്‍റ്​ മുഹമ്മദ് ഷിയാസ് സന്ദർശിച്ചു. കോൺഗ്രസ് നേതാക്കളായ കെ.പി. ധനപാലൻ, ദീപക് ജോയ്, ഡി.സി.സി ഭാരവാഹികളായ എം.ടി. ജയൻ, ജോസഫ് ആന്‍റണി, യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ പി.എസ്. രഞ്ജിത്, പറവൂർ നഗരസഭ മുൻ ചെയർമാൻ രമേഷ് ഡി.കുറുപ്പ്, ഡെന്നി തോമസ് തുടങ്ങിയവർ അദ്ദേഹത്തോട്​ ഒപ്പമുണ്ടായിരുന്നു. ഐ. ദാസി‍ൻെറ മകനും കോൺഗ്രസ് നേതാവുമായ പി.ഡി. സന്തോഷിനെ പൊന്നാടയണിയിച്ച്​ ആദരിച്ചു. ചിത്രം EA PvR Swathadra 3 സ്വാതന്ത്ര്യസമര സേനാനി ഐ. ദാസി‍ൻെറ വസതിയിലെത്തിയ ഡി.സി.സി പ്രസിഡന്‍റ്​ മുഹമ്മദ് ഷിയാസ് മകൻ സന്തോഷിനെ പൊന്നാടയണിയിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.