കൊച്ചി: തൃക്കാക്കര എൻ.ജി.ഒ ക്വാർട്ടേഴ്സ് ജങ്ഷന് സമീപം കെ.എം.ആർ.എല്ലിന് കൈമാറിയ ഭൂമിയിൽ മാലിന്യം നീക്കംചെയ്ത് സ്ഥലം വൃത്തിയാക്കാൻ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമീഷൻ. രാത്രി പരിശോധനകൾ ശക്തമാക്കി മാലിന്യം തള്ളുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും അധ്യക്ഷൻ ജസ്റ്റിസ് ആന്‍റണി ഡൊമിനിക് തൃക്കാക്കര നഗരസഭ സെക്രട്ടറിക്ക് നിർദേശം നൽകി. കലക്ടറിൽനിന്ന് കമീഷൻ റിപ്പോർട്ട് വാങ്ങി. തൃക്കാക്കര നഗരസഭ പരിധിയിലെ 26, 27 ഡിവിഷനുകളിലായി സ്ഥിതിചെയ്യുന്ന കുന്നപ്പുറം-എൻ.ജി.ഒ ക്വാർട്ടേഴ്സ് റോഡിന് ഇരുവശത്തുമായി വൻതോതിൽ മാലിന്യം തള്ളുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. നിലവിലെ മാലിന്യം നഗരസഭ ശുചീകരണ തൊഴിലാളികളെ ഉപയോഗിച്ച് നീക്കംചെയ്ത് സ്ഥലം വൃത്തിയാക്കിയിട്ടുണ്ട്. രാത്രി പരിശോധനകളിൽ ഇവിടം ഉൾപ്പെടുത്തിയിട്ടുണ്ട്. നിരന്തരം മാലിന്യം തള്ളുന്ന സ്ഥലങ്ങളിൽ കാമറകൾ സ്ഥാപിക്കാൻ നടപടിയെടുത്തിട്ടുണ്ടെന്ന് സെക്രട്ടറി അറിയിച്ചതായി കലക്ടർ കമീഷനെ അറിയിച്ചു. എന്നാൽ, ഇപ്പോഴും വൻതോതിൽ മാലിന്യം തള്ളുന്നുണ്ടെന്ന് തൃക്കാക്കര സത്യസായി സേവാസമിതി കൺവീനർ കമീഷനെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.