കൊച്ചി: അഭിമാന നേട്ടവുമായി തമ്മനം നളന്ദ സ്കൂൾ വിദ്യാർഥി ആർ. ഉദയ്ശങ്കർ. പി.സി.എ.പി സർട്ടിഫൈഡ് അസോസിയേറ്റ്സിനുള്ള ഒപൺ ഇ.ഡി.ജി പൈത്തൺ ഇൻസ്റ്റിറ്റ്യൂട്ടിൻെറ പിയേഴ്സൺ വ്യൂ പരീക്ഷയിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ മത്സരാർഥിയായി നാടിന് അഭിമാനമായിരിക്കുകയാണ് ഈ എട്ടാംക്ലാസ് വിദ്യാർഥി. ഈ പരീക്ഷയിൽ പങ്കെടുക്കുന്നതിനുള്ള കുറഞ്ഞ പ്രായവും 13 വയസ്സാണ്. പൈത്തൺ ഭാഷയിലെ പ്രാവീണ്യം പരിശോധിക്കുന്നതാണ് പിയേഴ്സൺ വ്യൂ പരീക്ഷ. ഉറവ് അഡ്വൻസ്ഡ് ലേണിങ് സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്റ്റാർട്ടപ്പിൻെറ ചീഫ് ടെക്നോളജി ഓഫിസറാണ് ഉദയ്ശങ്കർ. പിതാവ് ഡോ. രവികുമാർ ഇതേ കമ്പനിയുടെ ഡയറക്ടറും ഓർത്തോഡോണ്ടിക്‌സിൽ (ദന്തചികിത്സ) സി.ഡി.ഇയുടെ അന്തർദേശീയ പ്രഭാഷകനുമാണ്. മാതാവ് ശ്രീകുമാരി എൻജിനീയറാണ്. കൊച്ചി വൈറ്റിലയിലാണ് ഇവർ താമസിക്കുന്നത്. EC UDHAY SANKAR ആർ. ഉദയ്ശങ്കർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.