ചെങ്ങന്നൂര്‍: യഥാർഥ ദേശീയത ഉയര്‍ത്തിക്കാട്ടാന്‍ അര്‍ഹതയും അവകാശവും ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന് മാത്രമാണെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി എ.എ. ഷുക്കൂര്‍ പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം പ്രമാണിച്ച് ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രസിഡന്റ് ബി. ബാബുപ്രസാദ് നയിക്കുന്ന നവസങ്കല്‍പ് പദയാത്രയുടെ രണ്ടാംദിവസത്തെ ഉദ്ഘാടനം ചെങ്ങന്നൂരില്‍ ഗാന്ധിപ്രതിമക്ക് മുന്നില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കെ.പി.സി.സി സെക്രട്ടറി എബി കുര്യാക്കോസ് അധ്യക്ഷതവഹിച്ചു. എം. മുരളി, ജോണ്‍സണ്‍ എബ്രഹാം, എം.ജെ. ജോബ്, മാന്നാര്‍ അബ്ദുല്ലത്തീഫ്, ഡി. വിജയകുമാര്‍, നളന്ദ ഗോപാലകൃഷ്ണന്‍നായര്‍, പി.എ. അസീസ്‌കുഞ്ഞ്, ജി. ശാന്തകുമാരി, ജോര്‍ജ് തോമസ്, രാധേഷ് കണ്ണന്നൂര്‍, അബിന്‍ വര്‍ക്കി, നഗരസഭ ചെയര്‍പേഴ്‌സൻ മറിയാമ്മ ജോണ്‍ ഫിലിപ്, വൈസ് ചെയര്‍മാന്‍ ഗോപു പുത്തന്‍മഠത്തില്‍, കെ.ആര്‍. മുരളീധരന്‍, ഹരി പാണ്ടനാട്, പി.വി. ജോണ്‍, സണ്ണി കോവിലകം, ബിന്ദു ബൈജു, സുജാ ജോണ്‍, ഡി. നാഗേഷ് കുമാര്‍, ജോജി ചെറിയാന്‍, കെ. ദേവദാസ്, അര്‍. ബിജു, ശശി എസ്.പിള്ള, കെ. ഷിബുരാജന്‍, വരുണ്‍ മട്ടക്കല്‍ എന്നിവര്‍ സംസാരിച്ചു. ജാഥ ക്യാപ്റ്റന്‍ ഗാന്ധിപ്രതിമയില്‍ ഹാരാര്‍പ്പണം നടത്തി. ചെങ്ങന്നൂര്‍ നഗരസഭ ഓഫിസിനു മുന്‍വശത്തുനിന്നാരംഭിച്ച പദയാത്ര നഗരംചുറ്റി മാന്നാറില്‍ സമാപിച്ചു. APL NAVASANKALPA YATHRA ഡി.സി.സി പ്രസിഡന്റ് ബി. ബാബുപ്രസാദ് നയിക്കുന്ന നവസങ്കല്‍പ് പദയാത്രയുടെ രണ്ടാംദിവസത്തെ ഉദ്ഘാടനം ചെങ്ങന്നൂരില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി എ.എ. ഷുക്കൂര്‍ പതാക കൈമാറി നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.