പെരുമ്പാവൂര്‍: കേരള പ്രദേശ് ഗാന്ധിദര്‍ശന്‍ വേദി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെങ്ങോല ഗ്രീന്‍ലാൻഡ് വില്ലയിലെ 50 വീടുകള്‍ക്ക് ദേശീയപതാക വിതരണം ചെയ്തു. സംസ്ഥാന സമിതി അംഗം എം.പി. ജോര്‍ജും ജില്ല ജനറല്‍ സെക്രട്ടറി എം.എം. ഷാജഹാനും ചേര്‍ന്ന് ഗ്രീന്‍ലാൻഡ് റെസിഡന്റ്സ് അസോസിയേഷന്‍ വൈസ് പ്രസിഡന്‍റ് അനൂപിന് ദേശീയപതാക കൈമാറി. നിയോജക മണ്ഡലം ചെയര്‍മാന്‍ ബിജോയ് വര്‍ഗീസ് അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് വി.എച്ച്. മുഹമ്മദ്, ഇ.വി. നാരായണന്‍, എം.ബി. ജോയി, ബൂത്ത് പ്രസിഡന്‍റ് ജയന്‍, എ.സി. ജോര്‍ജ്, റെസിഡന്റ്സ് അസോസിയേഷന്‍ സെക്രട്ടറി സതീഷ് ശരത്, ട്രഷറര്‍ സ്റ്റീഫന്‍, സൈനുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു. em pbvr 2 Ganthidharsan Vedhi കേരള പ്രദേശ് ഗാന്ധിദര്‍ശന്‍ വേദി പെരുമ്പാവൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെങ്ങോല ഗ്രീന്‍ലാൻഡ് വില്ലയിലെ വീടുകള്‍ക്ക് ദേശീയപതാക വിതരണം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.