ഇ.എസ്.ഐ ആശുപത്രിക്ക് പെരുമ്പാവൂരിൽ സ്ഥലം തേടുന്നു

പെരുമ്പാവൂര്‍: ഇ.എസ്.ഐ ആശുപത്രിക്ക് നിയോജക മണ്ഡലത്തില്‍ സ്ഥലം തേടുന്നു. കിടത്തിച്ചികിത്സക്ക് സൗകര്യമുള്ള ആശുപത്രി നിര്‍മാണത്തിനാണ് സ്ഥലമെടുക്കുന്നത്. അഞ്ചേക്കര്‍ സ്ഥലത്ത് ആധുനിക സൗകര്യങ്ങളോടെ ആശുപത്രി നിര്‍മിക്കുകയാണ് ലക്ഷ്യം. നിലവിലുള്ള ഡിസ്‌പെന്‍സറിക്ക് വേണ്ടത്ര സൗകര്യങ്ങളില്ല. കോതമംഗലം, മൂവാറ്റുപുഴ ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍നിന്ന് നിരവധി രോഗികള്‍ ദിവസേന ചികിത്സ തേടുന്നുണ്ട്. കിടത്തിച്ചികിത്സക്കായി പാതാളത്ത് പ്രവര്‍ത്തിക്കുന്ന ആശുപത്രിയിലേക്ക് വിടുകയാണ് ചെയ്യുന്നത്. നൂറുകണക്കിന് പ്ലൈവുഡ് കമ്പനികളും മറ്റ് ഫാക്ടറികളും പ്രവര്‍ത്തിക്കുന്ന പെരുമ്പാവൂര്‍ മേഖലയില്‍ ആശുപത്രി സ്ഥാപിക്കാനാണ് ഇ.എസ്.ഐ അതോറ്റിയുടെ തീരുമാനം. ഇതി‍ൻെറ അടിസ്ഥാനത്തില്‍ ജില്ല റീജനല്‍ ഡയറക്ടര്‍ മാത്യു, അസി. ഡയറക്ടര്‍ മിന്നര്‍ എഡിസന്‍, പെരുമ്പാവൂര്‍ ബ്രഞ്ച് മാനേജര്‍ റിയാസ് കരീം എന്നിവര്‍ എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ, മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.എം. സക്കീര്‍ ഹുസൈന്‍, തഹസില്‍ദാര്‍ ജി. വിനോദ് രാജ് എന്നിവരുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് നഗരസഭയുടെ കീഴിലെ ലൈബ്രറി റോഡില്‍ കോടതി പ്രവര്‍ത്തിച്ചിരുന്ന സ്ഥലം സന്ദര്‍ശിച്ചു. എന്നാല്‍, ഒരേക്കറുള്ള ഈ സ്ഥലം അയോഗ്യമാണെന്ന് കണ്ടെത്തി. ട്രാവന്‍കൂര്‍ റയോണ്‍സ് വളപ്പ് യോഗ്യമാണെങ്കിലും ഗ്രീന്‍ സോണായതുകൊണ്ട് ഇവിടെ ആശുപത്രിക്ക് യോഗ്യമല്ലെന്ന അഭിപ്രായമാണ് ഉയര്‍ന്നത്. അനുയോജ്യമായ ഭൂമി പണംകൊടുത്ത് വാങ്ങാനും ലീസിനെടുക്കാനും തയാറാണെന്ന് റീജനല്‍ ഡയറക്ടര്‍ അറിയിച്ചു. നിയോജക മണ്ഡലത്തില്‍ ഇതിനുള്ള സ്ഥലം കണ്ടെത്താന്‍ തഹസില്‍ദാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. em pbvr 1 ESI Team ലൈബ്രറി റോഡിലെ കോടതി പ്രവര്‍ത്തിച്ചിരുന്ന സ്ഥലം ഇ.എസ്.ഐ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും തഹസില്‍ദാറും സന്ദര്‍ശിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.