മൂവാറ്റുപുഴ: വകുപ്പുകൾ തമ്മിൽ തർക്കം രൂക്ഷമായതിനു പിന്നാല മലയിടിച്ച് മണ്ണെടുക്കാൻ അനുമതി നൽകിയില്ലെന്ന വിശദീകരണവുമായി മൈനിങ് ആൻഡ് ജിയോളജി വകുപ്പ്. പായിപ്ര പഞ്ചായത്തിലെ പോയാലി മല അടക്കമുള്ള മലകൾ ഇടിച്ച് മണ്ണടുക്കാൻ അനുമതി നൽകിയിട്ടില്ലെന്ന് ജിയോളജി വകുപ്പ് അധികൃതർ വ്യക്തമാക്കുന്നു. പോയാലി മല, എള്ളുമല, മൈക്രോമല, ചാരപ്പാട്ടുമല, തൃക്കളത്തൂർ മല, എഴിമല, ചൂരക്കാട്ടുമല മുതൽ മൊട്ടക്കുന്നുകൾ വരെ അനധികൃമായി ഭൂമാഫിയ ഇടിച്ചുനിരത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി മാനാറി ഭാവന ലൈബ്രറിയുടെ നേതൃത്വത്തിൽ നൽകിയ പരാതിക്കുള്ള മറുപടിയിലാണ് മലയിടിക്കാൻ അനുമതി നൽകിയിട്ടില്ലെന്ന് വ്യക്തമാക്കിയത്. കെട്ടിടം നിർമിക്കാൻ ഒരു സ്ഥലത്തുനിന്ന് മണ്ണ് നീക്കണമെങ്കിൽ എത്ര അളവിൽ നീക്കണമെന്ന് തീരുമാനിക്കുന്നത് മൈനിങ് ആൻഡ് ജിയോളജി വകുപ്പ് അല്ലെന്നും തദ്ദേശ വകുപ്പാണെന്നും മറുപടിയിൽ വ്യക്തമാക്കി. രണ്ടാഴ്ചമുമ്പ് ഇടിഞ്ഞ പോയാലി മലയിൽനിന്ന് മണ്ണ് നീക്കംചെയ്യാൻ ഒരു അനുമതിയും നൽകിയിരുന്നില്ല. വേണ്ടത്ര പഠനം നടത്താതെ പോയാലി മലയിൽ കുന്നിൻെറ ചെരുവിൽ പായിപ്ര പഞ്ചായത്ത് അനുവദിച്ച ബിൽഡിങ് പെർമിറ്റിൻെറ മറവിലാണ് അനധികൃത ഖനനം നടന്നത്. മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് സ്ഥലം പരിശോധന നടത്തി സ്റ്റോപ് മെമ്മോ നൽകി. ഇവിടെ ഖനനമോ നിർമാണ പ്രവർത്തനങ്ങളോ നടത്താൻ പാടില്ലെന്ന് കലക്ടറെയും ആർ.ഡി.ഒയെയും പഞ്ചായത്ത് അധികൃതരെയും അറിയിച്ചിട്ടുണ്ട്. സ്വകാര്യ കമ്പനി നിർമിക്കുന്നതിനായി കഴിഞ്ഞ മാസമാണ് പോയാലി മലയിൽ മണ്ണെടുത്തത്. ഇതേ തുടർന്ന് മല തകർന്ന് താഴെക്ക് പതിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ മണ്ണ് എടുക്കാൻ അനുമതി നൽകിയത് ജിയോളജി വകുപ്പാണെന്ന് ചൂണ്ടിക്കാട്ടി പഞ്ചായത്തധികൃതരും റവന്യൂ വകുപ്പും രംഗത്തുവന്നിരുന്നു. ഇതേ തുടർന്നാണ് മാനാറി ഭാവന ലൈബ്രറിയുടെ നേതൃത്വത്തിൽ ആക്ഷൻ കൗൺസിൽ രൂപവത്കരിച്ച് നാട്ടുകാർ പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.