സ്വാതന്ത്ര്യ ദിനാഘോഷം: പരേഡ്​ പരിശീലനം ആരംഭിച്ചു

കൊച്ചി: രാജ്യത്തി‍ൻെറ 75ാം സ്വാതന്ത്ര്യ ദിനാഘോഷ ഭാഗമായ ആഘോഷ പരിപാടികള്‍ക്കുള്ള തയാറെടുപ്പ് ജില്ല ഭരണ സിരാകേന്ദ്രമായ സിവില്‍ സ്റ്റേഷനില്‍ തുടക്കമായി. ആഘോഷങ്ങളുടെ ഭാഗമായ പരേഡി‍ൻെറ പരിശീലനം കലക്ടറേറ്റ് പരിസരത്ത് പ്രത്യേകമായി ഒരുക്കിയ സ്ഥലത്താണ് ആരംഭിച്ചത്. രണ്ടാം പരിശീലനം വ്യാഴാഴ്ച നടക്കും. വെള്ളിയാഴ്ചയാണ് വേഷവിധാനങ്ങളോടെയുള്ള പരിശീലനം. 22 പ്ലാറ്റൂണുകളിലായി 750 പേരാണ് പരേഡില്‍ ഇത്തവണ അണിനിരക്കുന്നത്. പൊലീസ്, അഗ്‌നിരക്ഷ സേന, എക്‌സൈസ് വകുപ്പ് തുടങ്ങിയവരും സ്‌കൗട്ട്, ഗൈഡ്സ്​, സ്റ്റുഡന്‍റ്​ പൊലീസ് കാഡറ്റുകളും ഭാഗമാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.