ശ്രീമൂലനഗരം-ദേശം റോഡിലെ കുഴികൾ അടക്കണം

ശ്രീമൂലനഗരം: ശ്രീമൂലനഗരം മുതൽ ദേശം വരെയുള്ള റോഡിലെ കുഴികൾ അടിയന്തരമായി നന്നാക്കണമെന്ന ആവശ്യം ശക്തമാകുന്നു. കുഴികൾ അടിയന്തരമായി നന്നാക്കി അപകടം ഒഴിവാക്കണമെന്ന് വിവിധ റെസിഡന്‍റ്​സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ എഡ്രാക് ശ്രീമൂലനഗരം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. റോഡ് റീടാറിങ് നടത്തിയിട്ട് 10 വർഷത്തിലധികമായി. കുഴികൾ അടക്കുന്നത് മഴ സമയത്തായതിനാൽ ഇത് രണ്ടു ദിവസത്തിനുള്ളിൽ വീണ്ടും കുഴിയായി മാറും. മഴ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ അപകട സാധ്യത കൂടുതലാണ്. കഴിഞ്ഞ ദിവസം ചൊവ്വര പുതിയ റോഡിന് സമീപം ഒരു കുഴിയിൽ കാർ ചാടി മറിയുന്ന സാഹചര്യം ഉണ്ടായി. നിരവധി സ്കൂൾ വാഹനങ്ങൾ ഉൾപ്പെടെ ദിനേന ഇതിലെ സഞ്ചരിക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.