ആദിശങ്കര എൻജി. കോളജിന് അക്രഡിറ്റേഷൻ

കാലടി: ആദിശങ്കര എൻജിനീയറിങ്​ കോളജിന് നാഷനൽ ബോർഡ് ഓഫ് അക്രഡിറ്റേഷൻ (എൻ.ബി.എ) ലഭിച്ചു. വിദ്യാഭ്യാസ ഗുണനിലവാരം, മികച്ച വിജയശതമാനം, അധ്യാപകരുടെയും കോഴ്സുകളുടെയും ഗുണമേന്മ, തൊഴിൽ ലഭ്യത എന്നിവ പരിഗണിച്ചാണ് എൻ.ബി.എ അക്രഡിറ്റേഷൻ ലഭിച്ചിരിക്കുന്നത്. നാല് കോഴ്സുകൾക്കാണ് അക്രഡിറ്റേഷൻ ലഭിച്ചിരിക്കുന്നത്. കമ്പ്യൂട്ടർ സയൻസ് ആൻ്റ് എൻജിനീയറിംഗ്, ഇലക്േട്രാണിക്സ് ആൻ്റ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ്, ഇലക്ട്രിക്കൽ ആൻഡ്​ ഇലക്േട്രാണിക്സ്​ എൻജിനീയറിംഗ്, മെക്കാനിക്കൽ എൻജിനീയറിംഗ് എന്നിവയാണ് കോഴ്സുകൾ. തുടർച്ചയായി മൂന്നാം തവണയാണ് ആദിശങ്കരയ്ക്ക് എൻ.ബി.എ അക്രഡിറ്റേഷൻ ലഭിക്കുന്ന​തെന്ന് ആദിശങ്കര മാനേജിങ്​ ട്രസ്റ്റി അഡ്വ.കെ.ആനന്ദ്, സി.ഒ.ഒ പ്രഫ.സി.പി. ജയശങ്കർ എന്നിവർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.