ക്വിറ്റ് ഇന്ത്യ ദിനം ആചരിച്ചു

പെരുമ്പാവൂര്‍: യൂത്ത് കോണ്‍ഗ്രസ് മുടക്കുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ക്വിറ്റ് ഇന്ത്യ ദിനം യൂത്ത് കോണ്‍ഗ്രസ് ദിനമായി ആഘോഷിച്ചു. മുടക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.ടി. മനോജ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം എ.ടി. അജിത്കുമാര്‍, ബാങ്ക് പ്രസിഡന്റ് ജോഷി തോമസ്, വൈസ് പ്രസിഡന്റ് റോഷ്‌നി എല്‍ദോ, പഞ്ചായത്തംഗങ്ങളായ കെ.ജെ. മാത്യു. വല്‍സ വേലായുധന്‍, ഡോളി ബാബു, അനാമിക ശിവന്‍, സോമി ബിജു, രജിത ജയ്‌മോന്‍ എന്നിവര്‍ സംസാരിച്ചു. യൂത്ത് കോണ്‍ഗ്രസ് കൂവപ്പടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ക്വിറ്റ് ഇന്ത്യാദിനം ആചരിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് മനോജ് മൂത്തേടന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഖില്‍ വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ബിനോയ് അരീക്കല്‍, സാബു ആന്റണി, തോമസ് പൊട്ടോളി എന്നിവര്‍ സംസാരിച്ചു. കോണ്‍ഗ്രസ് ഈസ്റ്റ് മുടിക്കല്‍ ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആഗസ്റ്റ് ക്വിറ്റ് ഇന്ത്യദിനം ആചരിച്ചു. മുതിര്‍ന്ന പാര്‍ട്ടി അംഗം ഹംസ പുളിക്കകുടി പതാക ഉയര്‍ത്തി. ബൂത്ത് പ്രസിഡന്റ് സലീം പുത്തുക്കാടന്‍ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ഹംസ പറയന്‍കുടി, അലിയാര്‍ കൂറക്കാടന്‍ എന്നിവര്‍ സംസാരിച്ചു. യൂത്ത് കോണ്‍ഗ്രസ് കീഴില്ലം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ക്വിറ്റ് ഇന്ത്യ ദിനാഘോഷം യൂത്ത് കോണ്‍ഗ്രസ് പെരുമ്പാവൂര്‍ നിയോജകമണ്ഡലം സെക്രട്ടറി യേശുദാസ് പാപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് ബേസില്‍ കൊറ്റിക്കല്‍ പതാക ഉയര്‍ത്തി. ജോജോ കീഴില്ലം, ബേസില്‍ കളരിക്കല്‍, ജെലിന്‍ രാജന്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.