തുരുത്തിലെ രോഗിക്ക് സാന്ത്വനമായി സര്‍വിസ് സഹകരണ സംഘം

പെരുമ്പാവൂര്‍: പ്രളയഭീതി നിലനില്‍ക്കുന്ന ഒക്കല്‍ തുരുത്തിലെ രോഗിക്ക് സാന്ത്വനമായി ഒക്കല്‍ സര്‍വിസ് സഹകരണ സംഘം. ഡാം തുറന്നുവിട്ടതിനാല്‍ ഒക്കല്‍ തുരുത്തിലെ ചപ്പാത്ത് മുങ്ങിയിരിക്കുകയാണ്. ഈ സമയത്താണ് തുരുത്തിലെ വിളങ്ങാട്ടില്‍ ദാമോദരന് ശ്വാസംമുട്ടൽ രൂക്ഷമായത്. ഓക്‌സിജന്‍ കിട്ടാതെ വിഷമിച്ച രോഗിയെ പുഴ കടത്താന്‍ ബുദ്ധിമുട്ടായി. വിവരം അറിഞ്ഞ ഉടന്‍ സര്‍വിസ് സഹകരണ സംഘം പ്രസിഡന്റ് കെ.ഡി. ഷാജി സംഘത്തിന്റെ ക്ലിനിക്കിലെ ഡോക്ടര്‍ സുമയ്യ പർവിനെയും നഴ്‌സ് സിബി സണ്ണിയെയും സൊസൈറ്റിയുടെ വാഹനത്തില്‍ കടവിലെത്തിച്ചു. ശേഷം ഇവരെ ബോട്ടില്‍ തുരുത്തിലെത്തിക്കുകയായിരുന്നു. വാര്‍ഡ് അംഗം അമൃത സജിന്‍, പഞ്ചായത്ത് പ്രസിഡന്റ് മനോജ് തോട്ടപ്പിള്ളി എന്നിവരും എത്തിയിരുന്നു. ചപ്പാത്ത് രണ്ട് മീറ്റർ കൂടി ഉയര്‍ത്തിയാല്‍ വെള്ളപ്പൊക്ക സമയത്ത് ആളുകൾക്കും മൃഗങ്ങൾക്കും കടന്നുപോകാനാകുമെന്ന് നാട്ടുകാര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.