കൊച്ചി: മാർച്ച് 28,29 തീയതികളിലായി നടന്ന ദ്വിദിന ദേശീയ പണിമുടക്കിൽ പങ്കെടുത്ത കൊച്ചി റിഫൈനറി തൊഴിലാളികളുടെ എട്ടുദിവസത്തെ ശമ്പളം പിടിച്ചുവെച്ച ബി.പി.സി.എൽ മാനേജ്മെന്‍റിന്‍റെ തൊഴിലാളി വിരുദ്ധ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രഖ്യാപിച്ച സമരപരിപാടി വിജയിപ്പിക്കാൻ ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്‍റ് കെ.കെ. ഇബ്രാഹിംകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന സംയുക്ത ട്രേഡ് യൂനിയൻ ജില്ല സമിതി യോഗം തീരുമാനിച്ചു. സി.ഐ.ടി.യു. ജില്ല കമ്മിറ്റി ഓഫിസിൽചേർന്ന യോഗത്തിൽ കെ.ചന്ദ്രൻപിള്ള, കെ.എൻ. ഗോപിനാഥ്, പി.ആർ. മുരളീധരൻ, സി.കെ. മണിശങ്കർ (സി.ഐ.ടി.യു), കെ.എൻ. ഗോപി (എ.ഐ.ടി.യു.സി), ടി.കെ. രമേശൻ (ഐ.എൻ.ടി.യു.സി), ടി.ബി. മിനി(ടി.യു.സി.ഐ), പി.എം.കരീം, ജബ്ബാർ പുന്നക്കാടൻ (എസ്.ടി.യു), ജോർജ് കോട്ടൂർ (കെ.ടി.യു.സി(എം), ബാബുതണ്ണിക്കോട് (എച്ച്.എം.എസ്), എം.എ. ഷാജി (കെ.ടി.യു.സി(ജെ), എം.പി. രാധാകൃഷ്ണൻ (എ.ഐ.ടി.യു.സി), ജോഷിതോമസ് (എ.ഐ.സി.ടി.യു), പി.എം. ദിനേശൻ (എ.ഐ.യു.ടി.യു.സി), കെ.എസ്.കൃഷ്ണകുമാർ (ഐ.എൻ.എൽ.സി), ചന്ദ്രജൻ.എസ്.സി, എൻ.കെ.ജോർജ്, പി.കെ. അനിൽകുമാർ, ബി.ബാലഗോപാൽ, അജി.എം.ജി(സി.ഐ.ടി.യു), ബാബു സാനി, പോൾസൺ പീറ്റർ, തറവായികുട്ടി(ഐ.എൻ.ടി.യു.സി) എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.