നെഞ്ചുവേദനയെ തുടർന്ന് മരിച്ച ഓമനക്കുട്ടന്റെ സംസ്കാര ചടങ്ങും പ്രതിസന്ധിയാക്കി

എടത്വ (ആലപ്പുഴ): നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിക്കാൻ വെള്ളക്കെട്ട് തടസ്സമായി മരിച്ച തൊഴിലാളിയുടെ സംസ്കാര ചടങ്ങിനും വെള്ളക്കെട്ട് പ്രതിസന്ധി സൃഷ്ടിച്ചു. തലവടി പഞ്ചായത്ത് എട്ടാം വാർഡ്​ ഇല്ലത്ത്പറമ്പിൽ ഇ.ആർ. ഓമനക്കുട്ടനാണ്​ (50) മരിച്ചത്. വഴിയിലും വീട്ടുവളപ്പിലും വെള്ളക്കെട്ടായതിനാൽ മൃതദേഹം വള്ളത്തിൽ കയറ്റിയാണ് വീട്ടിൽ എത്തിച്ചത്. വീടിന് ചുറ്റും മുട്ടോളം വെള്ളം ഉയർന്ന് കിടന്നതിനാൽ സംസ്കാരം നീട്ടിവെച്ചിരുന്നു. പറമ്പിൽനിന്ന് വെള്ളം പൂർണമായി ഒഴിയാത്തതിനാൽ ഇഷ്ടിക അടുക്കിവെച്ചാണ് മൃതദേഹം സംസ്കരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് ഓമനക്കുട്ടൻ മരിച്ചത്. നെഞ്ചുവേദനയെ തുടർന്ന് വീട്ടുകാരും സമീപവാസികളും ഓമനക്കുട്ടനെ വള്ളത്തിൽ കരക്കെത്തിച്ച ശേഷം കാറിൽ പരുമല സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. മുട്ടോളം വെള്ളത്തിലായ സ്ഥലത്തുനിന്ന് യഥാസമയം ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞ വർഷം ഓമനക്കുട്ടന്റെ മൂത്തമകൾ പ്രിയങ്ക കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഭാര്യ: ബീന. മറ്റൊരു മകൾ: പ്രവീണ. മരുമകൻ: സജി. ഫോട്ടോ: APG omankuttan ഓമനക്കുട്ടന്റെ മൃതദേഹം വെള്ളക്കെട്ടുള്ള നടവഴിയിലൂടെ വള്ളത്തിൽ വീട്ടിലെത്തിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.