എം.ജി ബിരുദാനന്തര ബിരുദ ഏകജാലകം കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല ബിരുദാനന്തര ബിരുദ ഏകജാലകം ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. സ്ഥിരപ്രവേശനമെടുക്കേണ്ടവരും ഒന്നാം ഓപ്ഷനിൽ അലോട്ട്‌മെന്റ് ലഭിച്ചവരും അലോട്ട്‌മെന്റ് മെമ്മോ ഡൗൺലോഡ് ചെയ്തശേഷം കോളജുമായി ബന്ധപ്പെട്ട് ഒടുക്കേണ്ട ഫീസ് സഹിതം ആഗസ്റ്റ് 16ന് വൈകീട്ട് നാലിന് മുമ്പ് പ്രവേശനം കൺഫേം ചെയ്യേണ്ടതാണ്. താൽക്കാലിക പ്രവേശനമെടുക്കാൻ ആഗ്രഹിക്കുന്നവർ നേരിട്ട് കോളജിൽ റിപ്പോർട്ട് ചെയ്യേണ്ടതില്ല. ഇവർക്ക് കോളജുമായി ബന്ധപ്പെട്ട് ആഗസ്റ്റ് 16ന് വൈകീട്ട് നാലിന് മുമ്പ് ഓൺലൈനായി പ്രവേശനമെടുക്കാം. വിശദവിവരങ്ങൾക്ക് www.cap.mgu.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.