കേരള സര്‍വകലാശാല വാർത്തകൾ

പി.ജി പ്രവേശനം: രജിസ്​​ട്രേഷൻ തീയതി നീട്ടി കേരള സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്ത ഗവ./എയ്ഡഡ്/സ്വാശ്രയ ആര്‍ട്‌സ് ആൻഡ്​ സയന്‍സ് കോളജുകളിലും യു.ഐ.ടി., ഐ.എച്ച്.ആര്‍.ഡി കേന്ദ്രങ്ങളിലും ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആഗസ്റ്റ് 12 വരെ നീട്ടി. വിവരങ്ങൾക്ക്​: https://admissions.keralauniversity.ac.in. സി.എച്ച്.എം.എം ചാവര്‍കോട് ആര്‍ട്‌സ് ആൻഡ്​ സയന്‍സ് കോളജില്‍ എം.എ ഇംഗ്ലീഷ് കോഴ്‌സ് പുതിയതായി ഉള്‍പ്പെടുത്തി. നിലവില്‍ ഓപ്ഷന്‍ സമര്‍പ്പിച്ചവര്‍ക്ക് ഈ കോഴ്‌സുകൂടി ഉള്‍പ്പെടുത്താനും രജിസ്‌ട്രേഷന്‍ ചെയ്യാത്തവര്‍ക്ക് ഇതുകൂടി ഉള്‍പ്പെടുത്തി അപേക്ഷ സമര്‍പ്പിക്കാനും അവസരമുണ്ട്. ബി.എഡ് പ്രവേശനം കേരള സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ./എയ്ഡഡ്/കെ.യു.സി.ടി.ഇ/ സ്വാശ്രയ കോളജുകളിലും ഒന്നാം വര്‍ഷ ബി.എഡ് പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുള്ള അവസാന തീയതി ആഗസ്റ്റ് 16 വരെ നീട്ടി. വിവരങ്ങള്‍ക്ക്​ http://admissions.keralauniversity.ac.in നിലവില്‍ രജിസ്‌ട്രേഷന്‍ നടത്തിയവർക്ക്​ പേര്, ജനനതീയതി, അക്കാദമിക വിവരങ്ങള്‍ കോളജുകളു​െടയും കോഴ്‌സുകളു​െടയും ഓപ്ഷനുകള്‍ തുടങ്ങിയ തിരുത്തലുകള്‍ക്കുള്ള ലിങ്ക് പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുണ്ട്. രജിസ്‌ട്രേഷൻ പോര്‍ട്ടലിലേക്ക് കെ.എന്‍.എം.ബി.എഡ് കോളജിലെ കോഴ്‌സുകള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരീക്ഷഫലം എം.ഫില്‍ അറബിക് തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജ് വിദ്യാർഥികളുടെ (2020-21 ബാച്ച്) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പുതുക്കിയ ടൈംടേബിള്‍ ഒന്ന്, രണ്ട്, മൂന്ന് സെമസ്റ്റര്‍ എം.എസ്‌സി കമ്പ്യൂട്ടര്‍സയന്‍സ് (എസ്.ഡി.ഇ.- 2017 അഡ്മിഷന് മുമ്പ്​) 2003 സ്‌കീം സപ്ലിമെന്‍ററി പരീക്ഷയുടെ പുതുക്കിയ ടൈംടേബിള്‍ വെബ്‌സൈറ്റില്‍. ആഗസ്റ്റ് രണ്ടിന് നടത്താനിരുന്നതും മാറ്റി​െവച്ചതുമായ ചേര്‍ത്തല സെന്‍റ്​ മൈക്കിള്‍സ് കോളജിലെയും ശാസ്താംകോട്ട കെ.എസ്.എം.ഡി.ബി.കോളജി​െലയും മൂന്നാം സെമസ്റ്റര്‍ ബി. വോക് സോഫ്റ്റ്‌വെയര്‍ ഡെവലപ്മെന്‍റ്​ കോഴ്‌സിന്റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ആഗസ്റ്റ് 11ന് അതത് കേന്ദ്രങ്ങളില്‍ നടത്തും. പരീക്ഷഫീസ് സെപ്റ്റംബറില്‍ ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ ബി.എ ഓണേഴ്‌സ് പ്രോഗ്രാം ഇന്‍ ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ്​​ ലിറ്ററേച്ചര്‍ (റെഗുലര്‍ -2021 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്‍റ്​/സപ്ലിമെന്‍ററി- 2020 അഡ്മിഷന്‍, സപ്ലിമെന്‍ററി -2017 - 2019 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് - 2013-2016 അഡ്മിഷന്‍) പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പിഴകൂടാതെ ആഗസ്റ്റ് 17 വരെയും 150 രൂപ പിഴയോടെ ആഗസ്റ്റ് 22 വരെയും 400 രൂപ പിഴയോടെ ആഗസ്റ്റ് 24 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.