നഗരസഭ ഓഫിസിലെ സംഘട്ടനം: കൗൺസിലർമാരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി

മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭ ഓഫിസിൽ കോൺഗ്രസ് വനിത കൗൺസിലർമാർ തമ്മിൽ ചേരിതിരിഞ്ഞ് നടന്ന ഏറ്റുമുട്ടലിൽ പരിക്കേറ്റ് മൂവാറ്റുപുഴ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞിരുന്ന നഗരസഭ വൈസ്ചെയർപഴ്സൻ സിനി ബിജു, കൗൺസിലർ ജോയ്സ് മേരി ആന്റണി എന്നിവരെ വിദഗ്ധ ചികിത്സക്ക്​ ആലുവ രാജഗിരി ആശുപത്രിയിലേക്ക്​ മാറ്റി. ഇവർക്കെതിരെ വധശ്രമത്തിനുൾപ്പെടെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതിനാൽ ഇരുവരും പൊലീസ് കാവലിലാണ്. മുൻകൂർ ജാമ്യത്തിന്​ കോടതിയെ സമീപിച്ചിട്ടുണ്ട്. ഏറ്റുമുട്ടലിൽ പരിക്കേറ്റ മറ്റൊരു കൗൺസിലർ പ്രമീള ഗിരീഷ്​കുമാർ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലെ ചികിത്സക്കുശേഷം തിങ്കളാഴ്ച വീട്ടിലേക്കു മടങ്ങി. കഴിഞ്ഞ വ്യാഴാഴ്ചയാണ് നഗരസഭയിൽ മൂന്ന് കോൺഗ്രസ് വനിത കൗൺസിലർമാർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.