പിറവം: നിയോജകമണ്ഡലത്തില്‍ കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് അടിയന്തര ധനസഹായം നൽകണമെന്ന് അനൂപ് ജേക്കബ് എം.എല്‍.എ. കഴിഞ്ഞ ദിവസം കൃഷിനാശം ഉണ്ടായ പാമ്പാക്കുട ഗ്രാമപഞ്ചായത്തില്‍ ഓണക്കൂര്‍ പ്രദേശം അദ്ദേഹം സന്ദര്‍ശിച്ചു. വാഴ, കപ്പ തുടങ്ങിയവക്കും ഏക്കർ കണക്കിനുള്ള പച്ചക്കറി കൃഷിയുമാണ് നശിച്ചത്. മഴമൂലം നിയോജകമണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ വ്യാപക കൃഷിനാശം ഉണ്ടായിട്ടുണ്ട്. പരമാവധി ധനസഹായം നൽകണമെന്നാവശ്യപ്പെട്ട് മന്ത്രിക്കും കലക്ടര്‍ക്കും കത്ത്നൽകിയിട്ടുണ്ട്. കൃഷിക്കാരെ ഇന്‍ഷുറന്‍സ് സ്കീമില്‍ ഉള്‍പ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിർദേശം നൽകി. പാമ്പാക്കുട ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് തോമസ് തടത്തില്‍, പഞ്ചായത്ത് അംഗങ്ങളായ ഫിലിപ്പ്, ശ്രീകാന്ത് എന്നിവരും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും എം.എല്‍.എയോടൊപ്പം ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.