ഏലത്തോട്ടത്തിൽ അജ്ഞാത മൃതദേഹം

കട്ടപ്പന: വണ്ടന്മേട് മാലിക്ക് സമീപം സ്വകാര്യ വ്യക്തി പാട്ടത്തിനെടുത്ത ഏലത്തോട്ടത്തിൽ ജീർണിച്ച നിലയിൽ പുരുഷന്‍റെ അജ്ഞാത മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. കറുത്ത ട്രൗസർ മാത്രമാണ് ധരിച്ചിരിക്കുന്നത്. വലത് കൈയിൽ ചുവന്ന ചരട്​ കെട്ടിയുണ്ട്. 35നും 40നും ഇടയിൽ പ്രായമുണ്ടെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച രാവിലെ 11ഓടെ തോട്ടമുടമയാണ് കൈത്തോടിന് സമീപം മൃതദേഹം കണ്ടത്​. കട്ടപ്പന എസ്.എച്ച്.ഒ വിശാൽ ജോൺസന്‍റെ നേതൃത്വത്തി​ൽ പൊലീസ്​ ഇൻക്വസ്റ്റ് പൂർത്തിയാക്കി. ഫോറൻസിക് സംഘവും പരിശോധന നടത്തി. സമീപത്തെ തോട്ടങ്ങളിലെ തൊഴിലാളികളെ കേ​​ന്ദ്രീകരിച്ച്​ പൊലീസ് അന്വേഷിക്കുന്നുണ്ട്​. ഫോറൻസിക് പരിശോധന ഫലവും പോസ്റ്റ്മോർട്ടം റിപ്പോർട്ടും ലഭിച്ചാലേ മരണകാരണം സംബന്ധിച്ച്​ വ്യക്തത വരൂ എന്ന്​ പൊലീസ്​ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.