മരത്തിൽനിന്ന്​ വീണ് തൊഴിലാളി മരിച്ചു

APD ANVAR SADHATH 49 കായംകുളം: ശിഖരം മുറിക്കുന്നതിനിടെ . കായംകുളം കണ്ണമ്പള്ളി ഭാഗം ആദിൽ മൻസിലിൽ അൻവർ സാദത്താണ് (49) മരിച്ചത്. തിങ്കളാഴ്ച രാവിലെ എട്ടോടെയായിരുന്നു സംഭവം. കൊറ്റുകുളങ്ങരക്ക് സമീപത്തെ ഇഞ്ചക്കൽ വീട്ടിലെ പ്ലാവിന്‍റെ ശിഖരം മുറിക്കുന്നതിനിടെ കാൽവഴുതി വീണ അൻവറിനെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പാർക്ക് ജങ്​ഷനിലെ മാർവൽ ഹോട്ടലിൽ ദീർഘകാലമായി ജോലി ചെയ്യുന്ന ഇദ്ദേഹം മരം മുറിക്കുന്ന തൊഴിലും ചെയ്യുമായിരുന്നു. ഭാര്യ: മാജിദ. മക്കൾ: ആദിൽ, മിൻസ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.