കാറിടിച്ച് വഴിയാത്രക്കാരൻ മരിച്ചു കട്ടപ്പന: നിയന്ത്രണംവിട്ട കാറിടിച്ച് വഴിയാത്രക്കാരൻ മരിച്ചു. കാഞ്ചിയാർ പേഴുംകണ്ടം തുരുത്തിപ്പള്ളിൽ സെബാസ്റ്റ്യനാണ് (തങ്കച്ചൻ -62) മരിച്ചത്. ഇടിച്ച ശേഷം റോഡിൽ മറിഞ്ഞ കാറിന്‍റെ ഡ്രൈവർക്കും പരിക്കേറ്റു. കാറോടിച്ചിരുന്ന പേഴുംകണ്ടം മാടപ്പള്ളിൽ അനുമോനാണ് പരിക്കേറ്റത്. ഇയാളെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകീട്ട് 4.15ഓടെ കട്ടപ്പന - കുട്ടിക്കാനം സംസ്ഥാന പാതയിലെ പേഴുംകണ്ടത്താണ് അപകടം. നേർച്ചപ്പണം നൽകാൻ സമീപത്തെ പള്ളിയിലേക്ക് നടന്ന് പോകുകയായിരുന്നു സെബാസ്റ്റ്യൻ. അനു ഓടിച്ച കാർ നിയന്ത്രണംവിട്ട് അമിത വേഗത്തിൽ സെബാസ്റ്റ്യനെ ഇടിച്ച ശേഷം മറിയുകയായിരുന്നു. ശബ്ദംകേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ സെബാസ്റ്റ്യൻ റോഡരികിലും അനുമോൻ കാറിനടിയിലുമായി കിടക്കുകയായിരുന്നു. ഇരുവരെയും കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും സെബാസ്റ്റ്യൻ മരിച്ചു. മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കട്ടപ്പന പൊലീസ് നടപടി സ്വീകരിച്ചു. ലൗലിയാണ് ഭാര്യ. മക്കൾ: സുബിൻ, അനു. tdd-accident death-sebastian-62-kattappana
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.