മദ്ധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി

മധ്യവയസ്കനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി കോന്നി: കോന്നിയിൽ മധ്യവയസ്കനെ കൃഷിയിടത്തിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കിഴക്കുപുറം പുത്തൻബംഗ്ലാവിൽ ഷാജിയാണ് (49) മരിച്ചത്. കഴിഞ്ഞ ദിവസം ഷാജിയെ കാണാതായിരുന്നു. വീട്ടുകാർ നടത്തിയ അന്വേഷണത്തിൽ വീടിന് കുറച്ച് അകലെയായി കൃഷിയിടത്തിലെ കിണറ്റിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. കോന്നി പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്​മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക്‌ വിട്ടുനൽകും. ഭാര്യ: മിനി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.