ആര്‍.എസ്.പി പള്ളിപ്പുറം ലോക്കല്‍ സമ്മേളനം

ചെറായി: വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മുനമ്പം കുടുംബാരോഗ്യ കേന്ദ്രം കിടത്തിച്ചികിത്സിക്കാനുള്ള സൗകര്യത്തോടെ താലൂക്ക് ആശുപത്രിയായി അപ്‌ഗ്രേഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. വൈപ്പിന്‍ മണ്ഡലം സെക്രട്ടറി പി.ടി. സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റി അംഗം കെ.എസ്. സുഭാഷ് അധ്യക്ഷത വഹിച്ചു. അഖില കേരള കര്‍ഷക തൊഴിലാളി യൂനിയന്‍ ജില്ല പ്രസിഡന്‍റ്​ കെ.വി. സുധീര്‍ബാബു, കെ.കെ. മുകുന്ദന്‍, പി.എ. ഉണ്ണികൃഷ്ണന്‍, പി.പി. ബാബു, എന്‍.കെ. ഉത്തമന്‍ എന്നിവര്‍ സംസാരിച്ചു. കെ.കെ. മുകുന്ദന്‍ ലോക്കല്‍ സെക്രട്ടറിയായി ഒമ്പത് അംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.