സംരംഭക സഹായ മേള

അങ്കമാലി: സർക്കാർ ആവിഷ്കരിച്ച 'എ‍‍ൻെറ സംരംഭം നാടി‍ൻെറ അഭിമാനം'പദ്ധതിയുടെ ഭാഗമായി വ്യവസായ വാണിജ്യ വകുപ്പ് നേതൃത്വത്തില്‍ അങ്കമാലി നഗരസഭയില്‍ വായ്പ, ലൈസന്‍സ്, സബ്സിഡി എന്നിവ ഉൾപ്പെട്ട മേള സംഘടിപ്പിച്ചു. നഗരസഭ ചെയര്‍മാന്‍ റെജി മാത്യു ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ്ചെയർപേഴ്സൻ റീത്ത പോള്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ബാസ്റ്റിന്‍. ഡി.പാറക്കല്‍, ലിസി പോളി, സാജു നെടുങ്ങാടന്‍, ലില്ലി ജോയി, കൗണ്‍സിലര്‍മാരായ മാത്യു തോമസ്, ബെന്നി മൂഞ്ഞേലി, പോള്‍ ജോവര്‍, സിറ്റി മിഷന്‍ മാനേജര്‍ പി.പി. ലിപ്സണ്‍, എംപ്ലോയ്​മെന്‍റ് ഓഫിസര്‍ അരുണ്‍ കുമാര്‍, കനറ ബാങ്ക് മാനേജര്‍ വി.വി. വിനീത് കുമാര്‍ എന്നിവര്‍ സംസാരിച്ചു. വ്യവസായ വികസന ഓഫിസര്‍ എ. പാര്‍വതി പ്രസാദ് നന്ദി പറഞ്ഞു. EA ANKA 1 MELA അങ്കമാലി നഗരസഭയിൽ വായ്പ, ലൈസന്‍സ്, സബ്സിഡി എന്നിവ ഉൾപ്പെടുത്തി സംഘടിപ്പിച്ച മേള നഗരസഭ ചെയർമാൻ റെജി മാത്യു ഉദ്ഘാടനം ചെയ്യുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.