കിഴക്കമ്പലം: ഇന്ത്യൻ നാഷനൽ കോൺഗ്രസ് ചേലക്കുളം വാർഡ് കമ്മിറ്റിയുടെയും യൂത്ത് കോൺഗ്രസ് വാർഡ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി പ്ലസ് ടു അവാർഡ് വിതരണവും തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കുള്ള പഠനോപകരണ വിതരണവും നടത്തി. കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്‍റ് വി.എം. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് മുഖ്യാതിഥിയായി. ബ്ലോക്ക് പ്രസിഡന്‍റ് കെ.വി. എൽദോ, കെ.എം. പരീത് പിള്ള, ഏലിയാസ് കാരിപ്ര, പി.എച്ച്. അനൂബ്, ബാബു സൈതലി, എ.പി. കുഞ്ഞുമുഹമ്മദ്, എം.കെ. അലിയാർ മാസ്റ്റർ, വാർഡ് മെംബർ അസ്മ അലിയർ, എ.എസ്. മക്കാർകുഞ്ഞ്, സി.എം. പരീത്, അബ്ദുറഹ്മാൻ, കെ.കെ. മനേഷ്, കെ.എ. കൊച്ചുമുഹമ്മദ്, പി.പി. ഹസൻ മാസ്റ്റർ, ടി.കെ. ഹമീദ് തുടങ്ങിയവർ സംസാരിച്ചു. പടം. ചേലക്കുളം കോൺഗ്രസ്, യൂത്ത് കോൺഗ്രസ് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ അവാർഡ്ദാനം കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു (em palli 2
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.