ചാലക്കുടിയാറിൽ ജലവിതാനം ഉയർന്നു; പാറക്കടവിൽ ജനം ദുരിതത്തിൽ

പാറക്കടവ്: പെരിങ്ങൽക്കുത്ത് ഡാം തുറന്നതോടെ ചാലക്കുടിയാറിൽ ജലവിതാനം ഉയർന്നത് പുഴയുടെ തീരങ്ങളിലും മറ്റും താമസിക്കുന്നവർക്ക് തിരിച്ചടിയായി. വെള്ളിയാഴ്ച രാവിലെ മുതൽ പാറക്കടവ് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ നിരവധി വീടുകളിൽ വെള്ളം കയറി. കഴിഞ്ഞ ദിവസമുണ്ടായ വെള്ളപ്പാച്ചിലിന്റെ ദുരിതം നാട്ടുകാർ ഇപ്പോഴാണ് അനുഭവിക്കുന്നത്. പ്രധാനമായും ചാലക്കുടിയാറി‍ൻെറ സാന്നിധ്യം കൂടിയ മൂഴിക്കുളം പ്രദേ‌ശങ്ങളാണ് ദുരിതത്തിൽ. ഹെക്ടർ കണക്കിന് വാഴ, ജാതി, നെല്ല്​, മരച്ചീനി കൃഷികളെ സാരമായി ബാധിച്ചു. മൂഴിക്കുളം - കറുകുറ്റി റോഡിലെ ചെട്ടിക്കുളം കൈപ്പാലം ഭാഗത്ത് റോഡിലെ വെള്ളക്കെട്ട് മൂലം ശനിയാഴ്ച വൈകീട്ടും ഗതാഗതം പുനഃസ്ഥാപിച്ചിട്ടില്ല. EA ANKA 2 KRISHYBHAVAN പാറക്കടവ് കൃഷിഭവൻ വെള്ളത്താൽ ചുറ്റപ്പെട്ട നിലയിൽ EA ANKA 3 CHURCH ROAD പാറക്കടവ് പഞ്ചായത്തിലെ മൂഴിക്കുളം ചർച്ച് റോഡ് വെള്ളത്തിൽ മുങ്ങിയ നിലയിൽ EA ANKA 4 KRISHY വെള്ളത്തിൽ മുങ്ങിയ പാറക്കടവ് പഞ്ചായത്തിലെ കൃഷിയിടം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.