കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ നടത്താന്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്ക് അധികാരമില്ലെന്ന് പ്രോസിക്യൂഷന്‍. നേരത്തേ വിചാരണ നടത്തിയിരുന്ന എറണാകുളം പ്രത്യേക സി.ബി.ഐ കോടതിയിൽ (എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതി) തന്നെ തുടര്‍വിചാരണ നടത്തണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. ആക്രമിക്കപ്പെട്ട നടിയും ഇതേ ആവശ്യമുന്നയിച്ച് ജഡ്ജിക്ക് കത്ത് കൈമാറിയിട്ടുണ്ട്. വിചാരണക്കോടതി ജഡ്ജിയായിരുന്ന ഹണി എം. വര്‍ഗീസിന് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിക്കുകയും നിലവിലെ സി.ബി.ഐ കോടതിയില്‍ പുതിയ ജഡ്ജിയെ നിയമിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കേസ് രേഖകള്‍ ജഡ്ജി ഹണി എം. വര്‍ഗീസിന്റെ കോടതിയായ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റാന്‍ ഹൈകോടതി നിര്‍ദേശിച്ചത്. എന്നാല്‍, കേസ് ഫയല്‍ ഏത് കോടതിയുടെ അധികാര പരിധിയിലാണെന്ന് തീരുമാനിക്കണമെന്ന് പ്രോസിക്യൂട്ടര്‍ അജകുമാര്‍ നല്‍കിയ ഹരജിയില്‍ ആവശ്യപ്പെട്ടു. ഇതേതുടര്‍ന്ന് ഇതിൻമേല്‍ മറുപടി നല്‍കാന്‍ പ്രതികള്‍ക്ക് സമയം നല്‍കിയ കോടതി കേസ് ഈമാസം 11ന് പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.