ആലുവ: പുക പരിശോധന മേഖലയിലെ വ്യാജ സോഫ്റ്റ്‌വെയറുകാരെ അധികൃതർ സംരക്ഷിക്കുന്നതായി ആക്ഷേപം. ഇത്തരക്കാർക്ക് വേണ്ടി ചില മോട്ടോർ വാഹന ഉദ്യോഗസ്ഥർ നല്ല രീതിയിൽ പോകുന്ന സ്ഥാപന ഉടമകളെ പീഡിപ്പിക്കുന്നതായി അസോസിയേഷൻ ഓഫ് ഓതറൈസ്ഡ് ടെസ്റ്റിങ് സ്റ്റേഷൻ ഫോർ മോട്ടോർ വെഹിക്കിൾസ് ആരോപിക്കുന്നു. ഇത്തരം തെറ്റായ പ്രവണതകൾക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തണമെന്നാണ് സംഘടന ഉയർത്തുന്ന ആവശ്യം. എന്നാൽ, കളമശ്ശേരിയിൽ ഉൾപ്പെട്ടിട്ടുള്ള ഉന്നതനായ യഥാർഥ കുറ്റവാളിയെ രക്ഷപ്പെടുത്തുന്നതിനായി കഴിഞ്ഞ ദിവസങ്ങളിൽ നല്ല നിലയിൽ മുന്നോട്ട് പോകുന്ന പരിശോധന കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തിയതായി സംഘടന ആരോപിക്കുന്നു. ഇത്തരം അനാവശ്യ നടപടികളിൽനിന്നും ഉദ്യോഗസ്ഥർ പിന്മാറണമെന്നും ജില്ല പ്രസിഡൻറ് എം.ബി. സ്യമന്തഭദ്രൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.