എടത്തല ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറിയെ പ്രതിപക്ഷം ഉപരോധിച്ചു

എടത്തല: പഞ്ചായത്ത്‌ സെക്രട്ടറിയെ പ്രതിപക്ഷം ഉപരോധിച്ചു. പദ്ധതി ആസൂത്രണവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് രാജ് നിയമങ്ങൾ പാലിക്കാതെ കമ്മിറ്റി കൂടിയത് ചോദ്യം ചെയ്ത് കൊണ്ടായിരുന്നു ഉപരോധം. നിലവിൽ യു.ഡി.എഫ് അംഗങ്ങളുടെ പരാതിയെ തുടർന്ന് പഞ്ചായത്ത് പദ്ധതികൾക്ക് ഡി.പി.സി അംഗീകാരം ലഭിച്ചിട്ടില്ല. യു.ഡി.എഫ് അംഗങ്ങളായ എൻ.എച്ച്. ഷബീർ, ഷൈനി ടോമി, ഫെസീന അൻസാർ, അബ്‌ദുൽ കരീം, ഹസീന ഹംസ, ജാസ്മിൻ മുഹമ്മദ്‌, ജസീന്ത ബാബു, കെ.പി. അംബിക എന്നിവരാണ് സെക്രട്ടറിയെ ഉപരോധിച്ചത്. എടത്തല പൊലീസി​‍ൻെറ ഇടപെടൽ മൂലം ഉപരോധം താൽക്കാലികമായി പിൻവലിച്ചു. വരും ദിവസങ്ങളിൽ ശക്തമായ സമരം നടത്താനാണ് പ്രതിപക്ഷ തീരുമാനം. ക്യാപ്ഷൻ ea yas9 uparodam എടത്തല പഞ്ചായത്ത്‌ സെക്രട്ടറിയെ പ്രതിപക്ഷ അംഗങ്ങൾ ഉപരോധിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.