കിൻഫ്ര കുടിവെള്ള പദ്ധതി; റോഡിൽ തടസ്സമായ പൈപ്പുകൾ മാറ്റും

ആലുവ: റോഡിൽ തടസ്സമായി കിടക്കുന്ന കിൻഫ്ര കുടിവെള്ള പദ്ധതിക്കുള്ള പൈപ്പുകൾ മാറ്റും. കിൻഫ്രയിലേക്ക് പെരിയാറിൽനിന്ന്​ വെള്ളം കൊണ്ടുപോകാനുള്ള പദ്ധതിയാണിത്. ഇതിനായി വിവിധ റോഡുകൾ പൊളിച്ച് കൂറ്റൻ പൈപ്പുകളാണ് സ്ഥാപിക്കുന്നത്. ഇതിനായി എടയപ്പുറം റോഡിനുരുവശത്തും ഇട്ടിട്ടുള്ള കുറ്റൻ പൈപ്പുകൾ മൂലം ഗതാതഗ തടസ്സവും അപകടങ്ങളും പതിവാണ്. പൈപ്പുകൾ ഇവിടെനിന്ന്​ മാറ്റാണമെന്നാവശ്യപ്പെട്ട് അൻവർ സാദത്ത് എം.എൽ.എ കിൻഫ്ര എം.ഡിക്ക് കത്തെഴുതിയിരുന്നു. ക്യാപ്ഷൻ ea yas10 pipe കിൻഫ്ര കുടിവെള്ള പദ്ധതിക്കുള്ള പൈപ്പുകൾ എടയപ്പുറം റോഡിനിരുവശവും കൂട്ടിയിട്ടിരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.