എം.കെ. അബ്ദുല്ലക്കുട്ടി അനുസ്മരണം 

ആലുവ: അശോകപുരം പി.കെ. വേലായുധൻ മെമ്മോറിയൽ വിദ്യാവിനോദിനി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റായിരുന്ന എം.കെ. അബ്ദുല്ലക്കുട്ടിയുടെ ഒന്നാം ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി അനുസ്മരണ സമ്മേളനം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ. വി.കെ. ഷാജി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ.എ. ഷാജിമോൻ അധ്യക്ഷത വഹിച്ചു. വാഴക്കുളം ബ്ലോക്ക് ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ലിസി സെബാസ്റ്റ്യൻ, താലൂക്ക് ലൈബ്രറി കൗൺസിൽ എക്സി. കമ്മിറ്റി അംഗം കെ.എ. രാജേഷ്, ജില്ല ലൈബ്രറി കൗൺസിൽ എക്സി. കമ്മിറ്റി അംഗം എസ്.എ.എം. കമാൽ, എം. ജോൺസ്, മാധവൻകുട്ടി നായർ, കെ.എസ്. സുനീർ, എ.ഡി. അശോക് കുമാർ, എൻ.എസ്. അജയൻ എന്നിവർ സംസാരിച്ചു. ക്യാപ്ഷൻ ea yas8 anusmaranam അശോകപുരം പി.കെ. വേലായുധൻ മെമ്മോറിയൽ വിദ്യാവിനോദിനി ലൈബ്രറി നടത്തിയ എം.കെ. അബ്ദുല്ലക്കുട്ടി അനുസ്മരണ സമ്മേളനം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ. വി.കെ. ഷാജി സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.