ദേശീയപാതയിൽ ലോട്ടറി വില്‍പനക്കാരന് ദാരുണാന്ത്യം

(പടം) മരട്: വൈറ്റില-അരൂര്‍ ദേശീയപാത ​മുറിച്ചുകടക്കുന്നതിനിടെ ലോട്ടറി വില്‍പനക്കാരൻ കുണ്ടന്നൂര്‍ പഴുതറ വീട്ടില്‍ പി.കെ. പുരുഷന്‍ (ചിന്നന്‍-73) കാറിടിച്ച്​ മരിച്ചു. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് അപകടം. റോഡ് മുറിച്ചുകടക്കുന്നതിനിടെ ആലപ്പുഴ ഭാഗത്തുനിന്ന്​ വന്ന കാറിടിച്ച്​​ റോഡിലേക്ക് തെറിച്ചുവീണതോടെ പിന്നാലെവന്ന മറ്റൊരു കാര്‍ പാഞ്ഞുകയറി. ഉടന്‍തന്നെ പുരുഷോത്തമനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഇടിച്ചിട്ട കാര്‍ നിര്‍ത്താതെപോയി. പിന്നീട് പൊലീസ് രണ്ടു വാഹനങ്ങളും കണ്ടെത്തി. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്​മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക്​ വിട്ടുകൊടുക്കും. ---------- EKD PKPurushan 73 TPRA പി.കെ. പുരുഷന്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.